പ്രവാസികളെ നിങ്ങളറിഞ്ഞോ സന്തോഷവാര്‍ത്ത ? ഓണസദ്യുണ്ണാല്‍ നാട്ടിലേക്ക് വരുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍കുറവ്

ഓണത്തിന് നാട്ടിലേക്കു വരാനിരിക്കുന്ന മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓണത്തിന് നാട്ടിലേക്കു വരുന്ന മലയാളികളുടെ കീശ കാലിയാക്കുന്ന രീതിയില്‍ പല കുത്തക വിമാന കമ്പനികളും ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയപ്പോഴാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്സില്‍ നിന്നും നിരക്ക് കുറഞ്ഞ വാര്‍ത്ത വന്നിരിക്കുന്നത്.
വലിയ പെരുന്നാളും ഓണവും ഒരുമിച്ചുവരുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കുകളില്‍ വന്‍ കുറവ് വരുത്തിയിരിക്കുന്നത്. സെപ്തംബര്‍ 14 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക എന്ന അധികൃതര്‍ അറിയിച്ചു. പുതിയ നിരക്കനുസരിച്ച് അബുദാബി- കോഴിക്കോട് റൂട്ടില്‍ 1260 രൂപയാണ് കുറച്ചത്. നേരത്തെ 7830 രൂപയായിരുന്നത് (435 ദിര്‍ഹം) പുതിയ നിരക്കനുസരിച്ച് 6570 രൂപയായി (365 ദിര്‍ഹം) കുറയുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ കണ്‍സള്‍ട്ടന്റ് അബ്ദുള്‍ സാലിഹ് അറിയിച്ചു.
കൊച്ചിയിലേക്ക് 7470 രൂപയും (415 ദിര്‍ഹം) തിരുവനന്തപുരത്തേയ്ക്ക് 9090 രൂപയും (505 ദിര്‍ഹം) ദില്ലിയിലേക്ക് 6516 രൂപയും (362 ദിര്‍ഹം) മംഗളൂരുവിലേക്ക് 6660 രൂപയും (370 ദിര്‍ഹം) അല്‍ അയ്ന്‍- കോഴിക്കോട് റൂട്ടില്‍ 7650 രൂപയുമാണ് (425 ദിര്‍ഹം) എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നിനു പകരം ടെര്‍മിനല്‍ 1A ല്‍ നിന്നാണ് പുറപ്പെടുകയെന്നും കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha