നാട്ടിലേക്ക് ഡെബിറ്റ്കാര്‍ഡ് മുഖേന അയക്കാവുന്ന തുക പരിമിതപ്പെടുത്തി

മണി എക്‌സ്‌ചേഞ്ചുകള്‍ വഴി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അയക്കാവുന്ന തുക ബാങ്ക് മസ്‌കത്ത് പരിമിതപ്പെടുത്തി. ആയിരം റിയാല്‍ മാത്രമാണ് ഇപ്പോള്‍ അയക്കാന്‍ സാധിക്കുക. കഴിഞ്ഞ ആഗസ്റ്റ് 15 മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. ഡെബിറ്റ്കാര്‍ഡ് ഇടപാടുകള്‍ക്ക് ബഹുഭൂരിപക്ഷം എക്‌സ്‌ചേഞ്ചുകളും ബാങ്ക് മസ്‌കത്തിനെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ നിയന്ത്രണം ഒരു വിഭാഗം ഇടപാടുകാരെ ബാധിച്ചിട്ടുണ്ട്. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്ക് ഒപ്പം അത്യാവശ്യഘട്ടങ്ങളില്‍ വലിയ തുക അയക്കേണ്ടിവരുന്നവര്‍ക്കും നിയന്ത്രണം വിനയാകുന്നുണ്ട്.
ശമ്പളം ബാങ്കില്‍ സ്വരുക്കൂട്ടി വെച്ചശേഷം നിരക്ക് ഉയരുമ്പോള്‍ പണം അയക്കുന്നവര്‍ക്കും നിയന്ത്രണം പ്രതികൂലമായി ബാധിക്കുന്നുണ്ട്. എ.ടി.എമ്മില്‍നിന്ന് ദിവസം അറുനൂറ് റിയാല്‍ മാത്രമേ എടുക്കാന്‍ സാധിക്കൂവെന്നതിനാല്‍ അധിക തുക അയക്കണമെന്നുള്ളവര്‍ പണം നേരത്തേ എടുത്ത് കൈയില്‍ കരുതേണ്ട അവസ്ഥയാണ്.
https://www.facebook.com/Malayalivartha