ബുര്‍ജ് ഖലീഫയിലെ 22 അപാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കിയ മലയാളി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയിലെ 900 അപാര്‍ട്ട്‌മെന്റുകളില്‍ 22 ന്റെയും ഉടമ ഒരു മലയാളി ആണ്. ജിയോ ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ ഉടമയായ മലയാളിയായ ബിസിനസുകാരന്‍ ജോര്‍ജ്ജ് വി നേര്യപറമ്ബില്‍ ആണ് ആ ഭാഗ്യവാന്‍.ബുര്‍ജ് ഖലീഫയിലെ സ്വകാര്യ ഉടമകളില്‍ ഏറ്റവും കൂടുതല്‍ അപാര്‍ട്ട്‌മെന്റുകള്‍ ജോര്‍ജ്ജിന്റെ പേരിലാണ്.
ബുര്‍ജ് ഖലീഫയിലെ സ്വകാര്യ ഉടമകളില്‍ ഏറ്റവും കൂടുതല്‍ അപാര്‍ട്ട്‌മെന്റുകള്‍ ജോര്‍ജ്ജിന്റെ പേരിലാണ്. എന്നാല്‍ തന്റെ സ്വപ്നം 22ലും ഒതുങ്ങുന്നില്ലെന്ന് ജോര്‍ജ്ജ്.
ഒരിക്കല്‍ ബുര്‍ജ് ഖലീഫയുടെ ചിത്രം ചൂണ്ടിക്കാട്ടി ഒരു സുഹൃത്ത് ജോര്‍ജ്ജിനെ കളിയാക്കി. നിനക്കീ കെട്ടിടത്തില്‍ കടക്കാന്‍ പോലുമാകില്ലെന്ന്. എന്നാല്‍ ജോര്‍ജ്ജ് അതില്‍ കടക്കുക മാത്രമല്ല ചെയ്തത്. അവിടെ അപാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി.
ബുര്‍ജ് ഖലീഫയിലെ ഒരു അപാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എന്ന പത്ര പരസ്യമായിരുന്നു തുടക്കം. താല്പര്യം തോന്നിയ ജോര്‍ജ്ജ് ആ അപാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തു. പിറ്റേന്ന് തന്നെ അതില്‍ താമസവുമാക്കി. 2010ലായിരുന്നു അത്. ഇപ്പോള്‍ 6 വര്‍ഷം പിന്നിടുമ്പോള്‍ ജോര്‍ജ്ജിന്റെ സ്വന്തമായത് 22 അപാര്‍ട്ട്‌മെന്റുകളും
163 നിലകളാണ് ബുര്‍ജ് ഖലീഫയില്‍ ഉള്ളത് . ഇരുപത്തൊമ്പതാം നിലയില്‍ മോഹന്‍ലാലിന് ഒരു ഫ്‌ലാറ്റ് ഉണ്ട്.മോഹലാലിന്റെ പ്രസ്റ്റീജ് ചിത്രമായ 'കാസനോവ'യുടെ ഏതാനും രംഗങ്ങളുടെ ചിത്രീകരണം ബുര്‍ജ് ഖലീഫയില്‍ ആണ് നടന്നത്.
https://www.facebook.com/Malayalivartha