ഈ വര്‍ഷത്തെ ഹജ് കര്‍മങ്ങള്‍ക്ക് ഇന്ന് ഔദ്യോഗിക സമാപനം, ഹാജിമാര്‍ മക്കയിലെത്തി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മടക്കയാത്ര ആരംഭിച്ചു

ഈ വര്‍ഷത്തെ ഹജ് കര്‍മങ്ങള്‍ക്ക് ഇന്ന് ഔദ്യോഗിക സമാപനം. മിനായിലെ കല്ലേറ് നിര്‍വഹിച്ച് പകുതിയോളം ഹാജിമാര്‍ ഇന്നലെതന്നെ മക്കയിലെത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടക്കയാത്ര ആരംഭിച്ചു. ശേഷിച്ചവരെല്ലാം ഇന്ന് മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തിയാകും പുണ്യനഗരിയോട് വിട പറയുക. മിനായിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കുന്നതോടെയാണ് ഹജിന് സമാപനമാവുക.
എന്നാല്‍ ലക്ഷക്കണക്കിന് ഹാജിമാര്‍ ഒന്നിച്ച് മക്കയിലെത്തുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനായി പകുതി ഹാജിമാരാണ് ഇന്ന് മക്കയിലെത്തിയത്. ശേഷിച്ചവര്‍ ഇന്നു കൂടി മിനായില്‍ തങ്ങി നാളെ ജംറകളില്‍ കല്ലെറിഞ്ഞ് സന്ധ്യയ്ക്ക് മുന്‍പ് തമ്പുകളുടെ നഗരിയോട് വിടപറയും. ഇവര്‍ കഅബയുടെ അടുത്തെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കുന്നതോടെ ഹജ് കര്‍മങ്ങള്‍ക്ക് ഔദ്യോഗിക സമാപനമാകും. ഇന്ത്യയില്‍നിന്നുള്ള 65,000 ഹാജിമാരാണ് ഇന്ന് വിടവാങ്ങല്‍ പ്രദക്ഷിണം നടത്തിയത്. ശേഷിച്ചവര്‍ നാളെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. നേരത്തെ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയവര്‍ ജിദ്ദയില്‍നിന്ന് തന്നെ യാത്ര തിരിക്കും. അല്ലാത്തവര്‍ മദീന സന്ദര്‍ശനത്തിന് ശേഷമേ നാട്ടിലേക്ക് മടങ്ങൂ.
https://www.facebook.com/Malayalivartha