വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബിയില്‍ സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു

അബുദാബിയിലെ സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവര്‍മാര്‍ക്ക് വൈദ്യപരിശോധന നടത്തുന്നത്
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ തൊഴിലിന് അനുയോജ്യരാണോ അല്ലയോ എന്നു കണ്ടെത്താനാണ് വൈദ്യ പരിശോധന നടത്തുന്നത്..
അബുദാബിയിലെയും അല്‍ ഐനിലെയും സ്‌ക്രീനിങ് സെന്ററുകളില്‍ നടത്തുന്ന പരിശോധയില്‍ വിജയ്ക്കുന്ന ഡ്രൈവര്‍മാരെ മാത്രമേ സ്‌കൂള്‍ ബസുകളില്‍ നിയോഗിക്കുകയുള്ളൂ.. കാഴ്ച, ഹെപ്പറ്റൈറ്റിസ് ബി, വൃക്കയുടെ പ്രവര്‍ത്തനം, അപസ്മാരം, നാഡീസംബന്ധവും മാനസികാരോഗ്യ പരിശോധനയും, രക്ത സമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കുഷ്ഠം തുടങ്ങിയ രോഗങ്ങളും ഇല്ലെന്ന് പരിശോധനയില്‍ ഉറപ്പാക്കും.
2015 ഫെബ്രുവരി മുതല്‍ അബുദാബിയിലെ 6000 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും വൈദ്യ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. അബുദാബി ഗതാഗത വകപ്പും ആംബുലേറ്ററി ഹെല്‍ത്ത് സര്‍വീസും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കുന്നത്
https://www.facebook.com/Malayalivartha