ബഹ്‌റൈന്‍ സര്‍ക്കാര്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെട്ടു

നാലുമാസമായി ശമ്പളം ലഭിക്കാതെ ബഹ്‌റൈനിലെ പ്രശസ്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ബഹാറൈന്‍ സര്‍ക്കാര്‍ ഇടപെടുകയും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക നല്‍കുന്നതിലേക്കായി ഉടന്‍ 5,00,000 ദിനാര്‍ അനുവദിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി വ്യക്തമാക്കുകയും ചെയ്തു.
കരാര്‍ ജോലികളുടെ തുക സര്‍ക്കാരില്‍നിന്നും പൊതു മേഖലാ സ്ഥാപനങ്ങളില്‍നിന്നും പിരിഞ്ഞുകിട്ടാത്തതിനാലാണ് ശമ്പളം മുടങ്ങിയതെന്നായിരുന്നു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിശദീകരണം. 60 ദിനാര്‍ മുതല്‍ 120 ദിനാര്‍ വരെ തുച്ഛമായ ശമ്പളം വാങ്ങിക്കൊണ്ട് പത്തും പതിനഞ്ചും വര്‍മായി ജി പി സെഡില്‍ ജോലി ചെയ്തു വരുന്ന ഇവരില്‍ പലരുടെയും വിസ കാലാവധി തീര്‍ന്നു. ഇവരുടെ പാസ്‌പോര്‍ട്ട്, കമ്പനിയുടെ കൈവശമാണുള്ളത്.
https://www.facebook.com/Malayalivartha


























