ദുബായില്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു

ദുബായ് മാളിന് സമീപമുള്ള ഒരു കെട്ടിടത്തില്‍ നിന്നാണ് രാവിലെ 7.30 ഓടെ തീ ഉയരുന്നത് കണ്ടത്. റോഡില്‍ നിന്നും മെട്രോ സ്‌റ്റേഷനില്‍ നിന്നും കെട്ടിടത്തില്‍ പുക ഉയരുന്നത് വ്യക്തമായി കാണാമെന്ന് ദൃക് സാക്ഷികളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
സംഭവമറിഞ്ഞ പോലീസും മറ്റു ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ക്കിടയില്‍ ഏതിനാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല. റെസിഡന്‍സ് ഫ്‌ലാറ്റുകളും ഷോപ്പിങ് കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നിരവധിയുള്ള പ്രദേശമാണിത്. ആര്‍ക്കെങ്കിലും അപകടം പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യങ്ങളൊന്നും അറിവായിട്ടില്ല.
https://www.facebook.com/Malayalivartha


























