നിക്ഷേപക സംഗമത്തിന് ദുബായില്‍ തുടക്കം

ദുബായില്‍ നിക്ഷേപക സംഗമത്തിന് തുടക്കമായി. യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിങ്ങിനു വേള്‍ഡ് ട്രേഡ് സെന്ററിലാണ് തുടക്കമായത്. 125 ലറെ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും നിക്ഷേപകരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മധ്യപ്രദേശിന്റെ സജീവസാന്നിധ്യവും മേളയെ ശ്രദ്ധേയമാക്കുന്നു. പ്രകൃതിവാതകം, ഭക്ഷ്യസംസ്‌കരണം, സിമന്റ് നിര്‍മാണം, ഖനനം, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.
വിവിധ രാജ്യങ്ങളിലെ സാമ്പത്തികകാര്യ മന്ത്രിമാരെ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരിച്ചു. തുടര്‍ന്നു സ്റ്റാളുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. സംസ്ഥാനത്തിന്റെ വിഭവശേഷിയും ശക്തമായ സാമ്പത്തിക അടിത്തറയും നിക്ഷേപാനുകൂല സാഹചര്യങ്ങളും അവസരങ്ങളും വിശദീകരിക്കാന്‍ മധ്യപ്രദേശില്‍ നിന്നു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘമാണ് എത്തിയത്. യുഎഇയില്‍നിന്നുള്ള കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു.
https://www.facebook.com/Malayalivartha


























