ശമ്പളം നല്‍കാത്ത കമ്പനിക്കെതിരെ സൗധി തൊഴില്‍ മന്ത്രാലയത്തിന്റെ അന്ത്യശാസനം

കിഴക്കന്‍ പ്രവിശ്യയിലെ കമ്പിനിക്കാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 276 തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാത്തതിനു സൗധി തൊഴില്‍ മന്ത്രാലയം അന്ത്യശാസനം നല്‍കിയത്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളത്തുക എല്ലാ തൊഴിലാളികളുടെയും ബാങ്ക് അക്കൗണ്ടില്‍ ഉടന്‍ നിക്ഷേപിക്കണമെന്നാണു നിര്‍ദേശം.
തൊഴിലാളികളെ ജിദ്ദയിലെ കമ്പനി ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കു മാറ്റണമെന്നും സ്വദേശത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. അല്‍ ഖോബാറിലെ മന്ത്രാലയം ഓഫിസില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി. ശമ്പള കുടിശിക ലഭിക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്ന നിലപാടില്‍ മാസങ്ങളായി തൊഴിലാളികള്‍ സമരത്തിലായിരുന്നു.
https://www.facebook.com/Malayalivartha


























