മനുഷ്യത്വം മരവിച്ചൊരു കാഴ്ച; സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വിഡീയോ കാണാം

വ്യത്യസ്തമായ ഒരു കാഴ്ച കണ്ടാല്‍ അതപ്പോള്‍ തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിടുക്കമാണ് ഇന്നത്തെ തലമുറയ്ക്ക്. അതിപ്പോള്‍ കണ്ണുകളെ ആനന്ദിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്നെയാകണമെന്നില്ല, കണ്‍മുന്നില്‍ കാണുന്നതു മരണമാണെങ്കില്‍പ്പോലും അപ്പോള്‍ത്തന്നെ പകര്‍ത്തി വൈറലാക്കും. ഇത്തരത്തില്‍ മനുഷ്യത്വം മരവിച്ചൊരു കാഴ്ചയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കുവൈത്തില്‍ നിന്നും പുറത്തുവന്നിരിക്കുന്ന വിഡിയോയില്‍ വീട്ടുജോലിക്കാരിയുടെ മരണം ചിത്രീകരിക്കാന്‍ തിടുക്കപ്പെടുന്ന വീട്ടുടമയാണുള്ളത്. ഏഴാംനിലയിലെ കെട്ടിടത്തില്‍ നിന്നുമാണ് വീട്ടുജോലിക്കാരി താഴേക്കു പതിക്കുന്നത്. ഇതെല്ലാം കാണുന്ന യുവതി അവരെ സഹായിക്കുന്നതിനു പകരം തമാശകള്‍ പറഞ്ഞ് വിഡിയോ പകര്‍ത്തുന്നതു കാണാം.
ബാല്‍ക്കണിയില്‍ ഒരുകൈകൊണ്ടു മാത്രം പിടിച്ചു തൂങ്ങിനില്‍ക്കുന്ന യുവതി തന്നെ സഹായിക്കൂ എന്ന് ഉറക്കെ നിലവിളിച്ച് കരയുന്നതു കേള്‍ക്കാം. ശേഷം അവളുടെ കൈകള്‍ പിടിവിട്ടുപോവുകയും താഴേക്കു പതിക്കുകയും ചെയ്യുന്നു. ഇതോെട വിഡിയോയും അവസാനിക്കുന്നു.
വീട്ടുജോലിക്കാരിയെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അവര്‍ എങ്ങനെയാണ് ബാല്‍ക്കണിയില്‍ എത്തിയതെന്ന് വ്യക്തമല്ല. ആത്മഹത്യയായിരിക്കാം അവരുടെ ഉദ്ദേശം എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ അനുമാനിക്കുന്നത്.
വീട്ടുജോലിക്കാരി മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ വരാതിരിക്കാനാണ് വിഡിയോ പകര്‍ത്തിയതെന്നാണ് വീട്ടുടമയുടെ വാദം. അതിനിടെ മനുഷ്യത്വത്തിന്റെ തരിമ്പുപോലും കാണിക്കാത്ത വീട്ടുടമയ്ക്കു നേരെ പരാതികളും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























