കുവൈറ്റില്‍ അനധികൃത ജോലിക്കാരെ നാടുകടത്താന്‍ തീരുമാനമായി

രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്താന്‍ തീരുമാനമായി. കുടിയേറ്റവിഭാഗവും കുറ്റാന്വേഷണ വിഭാഗവും തൊഴില്‍ മന്ത്രാലയവും സംയുക്തമായിട്ടാണ് തീരുമാനമെടുത്തത്. യഥാര്‍ഥ സ്‌പോണ്‍സറുടെ സ്ഥാപനത്തില്‍നിന്ന് മാറി തൊഴില്‍ചെയ്യുന്ന വിദേശികള്‍ക്കെതിരെ കുവൈത്തില്‍ നടപടി വരുന്നു. നിലവില്‍ മലയാളികളടക്കം നിരവധി വിദേശ തൊഴിലാളികള്‍ യഥാര്‍ഥ സ്‌പോണ്‍സറുടെ കീഴിലല്ലാതെ മറ്റിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. 8-ാം നമ്പര്‍ തൊഴില്‍ വിസയില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്കെതിരെ ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പിടികൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്താനാണ് നീക്കം.
2016 ജനവരി നാലിന് മുമ്പുള്ള ഒളിച്ചോട്ട പരാതിക്കകേസുകള്‍ പരിശോധിച്ചശേഷം സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാന്‍ അനുവദിക്കും. 2016 ജനവരി നാലിന് ശേഷം ഒളിച്ചോട്ടത്തിന് കേസ് ഫയല്‍ ചെയ്തിട്ടുള്ള വിദേശികള്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. ഇക്കൂട്ടരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പിന്നീടൊരിക്കലും രാജ്യത്ത് പ്രവേശിക്കാനനുവദിക്കാതെ നാടുകടത്തും. പുതിയ ഉത്തരവനുസരിച്ച് സ്‌പോണ്‍സര്‍ക്ക് തൊഴിലാളി ഒളിച്ചോടിയതായി പരാതി നല്‍കുന്നതിന് ലഭിക്കുന്ന അവസരം ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് വലിയൊരു വിഭാഗം വിദേശികളും കരുതുന്നത്.
https://www.facebook.com/Malayalivartha


























