ബസ് യാത്ര സുഗമമാക്കാനായി മൊബൈല്‍ ആപ്പ് വരുന്നു

ജനങ്ങളുടെ ബസ് യാത്ര സുഗമമാക്കാന്‍ മൊബൈല്‍ ആപ്പ് വരുന്നു. പൊതുഗതാഗത കമ്പനിയായ മുവാസ്വലാത്തിന്റെതാണ് പുതിയ പദ്ധതി. ആപ്ലിക്കേഷന്‍ പ്രവര്‍ത്തന ക്ഷമമായാല്‍ മുവാസ്വലാത്തിെന്റ സ്മാര്‍ട് കാര്‍ഡുകളായും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം എന്ന് അധികൃതര്‍ പറയുന്നു. അതിനൊപ്പം ബസ് ടിക്കറ്റ് നിരക്ക് ഈ ആപ്ലിക്കേഷന്‍ വഴി അടക്കുകയും ചെയ്യാം. മൊബൈല്‍ ആപ്പ് വരുന്നതോട് കൂടി യാത്രികര്‍ക്ക് ഏറെ ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഓരോ യാത്രയുടേയും ടിക്കറ്റ് നിരക്ക് അറിയുക, ബാലന്‍സ് അറിയുക, ഓണ്‍ലൈന്‍ ബാങ്കിങ് വഴി യാത്രാ കാര്‍ഡുകള്‍ ടോപ്പ് അപ്പ് ചെയ്യുക എന്നിവയെല്ലാം ഇതുവഴി ചെയ്യാന്‍ കഴിയും.
രാജ്യത്ത് ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മൊബൈല്‍ ആപ്പ് പ്രാധാന സഹായമാകുമെന്നും നിരീക്ഷണമുണ്ട്. അല്‍ ഗാനിം ബസ് ടെര്‍മിനിലില്‍ സ്മാര്‍ട് കാര്‍ഡുകള്‍ക്കായി സ്വയം പ്രവര്‍ത്തന മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെയെത്തി കാര്‍ഡുകളെടുക്കുക നഗരങ്ങള്‍ വിട്ട് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാണ്. സ്‌കൂള്‍ കുട്ടികള്‍ ബസിനുള്ളില്‍ പ്രവേശിക്കുമ്പോഴും സ്‌റ്റോപ്പില്‍ ഇറങ്ങുമ്പോഴും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കുന്ന പുതിയ സംവിധാനത്തിനും രൂപം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായുള്ള അനുമതിക്കായി പ്രൊജക്ട് അധികൃതര്‍ക്ക് സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha


























