നിര്‍ധനര്‍ക്ക് ഇന്ധനസബ്‌സിഡി നല്‍കും

നിര്‍ധന സ്വദേശി കുടുംബങ്ങള്‍ക്ക് ഇന്ധനസബ്‌സിഡി നല്‍കുമെന്ന് ശൂറാ കൗണ്‍സില്‍. കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രതിമാസം 200 ലിറ്റര്‍ എന്ന തോതില്‍ സൗജന്യ ഇന്ധനം അനുവദിക്കണമെന്ന നിര്‍ദേശം ശൂറ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചു. വിലവര്‍ധന പാവപ്പെട്ടവരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നതായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ എം 91 ഗ്രേഡിലുള്ള പെട്രോളിന് മാര്‍ച്ചില്‍ വില വര്‍ധിച്ചിരുന്നില്ല. ബദല്‍ സംവിധാനം ഒരുക്കുന്നത് വരെ ഫെബ്രുവരിയിലെ നിരക്കില്‍ ഇതിെന്റ വില മരവിപ്പിക്കാനായിരുന്നു നിര്‍ദേശം. സാമൂഹികക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളായവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അഞ്ചു മക്കളുടെ പിതാവായ അഹ്മദ് അല്‍ ബലൂഷി തനിക്ക് ലഭിക്കുന്ന 350 റിയാല്‍ വരുമാനം കുടുംബത്തെ പോറ്റാന്‍ തികയുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.
നേരത്തേ 20 റിയാലിന് പെട്രോള്‍ അടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 45 റിയാലാണ് ചെലവ് വരുന്നത്. ഇന്ധനവിലയിലെ വര്‍ധന ഏറ്റവുമധികം ബാധിച്ച സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരെ സംരക്ഷിക്കാന്‍ ഈ നിര്‍ദേശം നടപ്പാക്കുന്നത് വഴി സാധിക്കുമെന്ന് കഴിഞ്ഞദിവസം നടന്ന ശൂറാ കൗണ്‍സില്‍ യോഗം വിലയിരുത്തിയതായി ഗള്‍ഫ്‌ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിലയില്‍ വന്നിരിക്കുന്ന മാറ്റം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സീബില്‍നിന്നുള്ള ശൂറാ കൗണ്‍സില്‍ അംഗം ഹിലാല്‍ അല്‍ സര്‍മി പറഞ്ഞു. ഈ ബാധ്യത മറികടക്കാന്‍ അവരെ സഹായിക്കേണ്ടത് സര്‍ക്കാറിെന്റ കര്‍ത്തവ്യമാണ്. ഫെബ്രുവരി മുതല്‍ കൗണ്‍സില്‍ ഇത്തരത്തിലുള്ള നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍വെച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























