വൈറ്റ് ഹൗസിലെ വിവരങ്ങള്‍ ചോര്‍ത്തിയ സംഘം അറസ്റ്റില്‍

പ്രമുഖ ഉദ്യോഗസ്ഥന്മാരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഹാക്കര്‍മാര്‍ യുഎഇ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷ വിഭാഗത്തില്‍നിന്ന് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. അമേരിക്കന്‍ നേതൃത്വത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനായി സംഘം ഇമെയിലുകള്‍ അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍നിന്നു സന്ദേശം ലഭിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ദുബായ് പൊലീസിന്റെ സൈബര്‍ െ്രെകം വിദഗ്ധ സംഘം ഹാക്കര്‍മാരുടെ സ്ഥലം കണ്ടെത്തി.
അജ്മാനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ആഫ്രിക്കക്കാരാണെന്നാണു സൂചന. ഹാക്കര്‍മാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാക്കര്‍മാരുടെ ആദ്യനീക്കം ആയിരുന്നില്ലെന്നാണു വിലയിരുത്തല്‍. ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ ആവശ്യക്കാര്‍ക്കു വിറ്റു പണമുണ്ടാക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഹാക്കര്‍മാര്‍ സ്ഥിരമായി ഒരു രാജ്യത്ത് തങ്ങാറില്ല. ഇവരില്‍നിന്ന് അതിനൂതന ഹാക്കിങ് സംവിധാനങ്ങളും ലക്ഷക്കണക്കിനു രൂപയും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha


























