ഹജ്ജ് കാലത്ത് കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിക്കുന്നതിന് സൗദിയില്‍ വിലക്ക്

ഹജ്ജ് കാലത്ത് കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിക്കുന്നതിന് സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തിക്കുന്ന ഫാക്ടറികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെയും നിയമ നടപടികള്‍ കൈക്കൊള്ളും. ഹജജ് സീസണിലെ ദൈനം ദിന വെയ്സ്റ്റുകളുടെ അളവുകള്‍ കുറക്കുന്നതിന് വേണ്ടിയാണ് നിര്‍ദ്ദേശം.
മക്ക ഗവര്‍ണ്ണറും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് വിഭാഗം ഇത്തരമൊരു വിലക്കേര്‍പ്പെടുത്തിയത്.
ഹജജ് സീസണിലെ ദൈനം ദിന വെയ്സ്റ്റുകളുടെ അളവുകള്‍ കുറക്കുന്നതിന് വേണ്ടിയാണ് അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ കാര്‍ബോര്‍ഡ് ബോക്‌സുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹജജ് സീസണുകള്‍ക്കായി തയ്യാറാക്കുന്ന ബോട്ടില്‍ഡ് വാട്ടറുകള്‍ പേക്കറ്റ് ചെയ്യുന്നതിന് നൈലോണ്‍ കവറുകള്‍ ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha


























