യുഎഇയുടെ കൃത്രിമ മഴ പദ്ധതിക്ക് പ്രചാരമേറുന്നു

യുഎഇയുടെ കൃത്രിമ മഴ പദ്ധതിക്ക് മറ്റു രാജ്യങ്ങളില്‍ പ്രചാരമേറുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് സാഹചര്യങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുന്ന സമഗ്രമായ 201 അപേക്ഷകളാണ് ലഭിച്ചിട്ടുളളത്. യുഎഇ നടപ്പാക്കിവരുന്ന പദ്ധതികളില്‍ ഓരോവര്‍ഷവും ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ടാണ് യുഎഇ ഈ രംഗത്തു വന്‍മുന്നേറ്റം നടത്തിയത്. ഏറ്റവും നൂതന രീതിയില്‍ പദ്ധതിക്കു രൂപം നല്‍കാനും വിജയകരമായി നടപ്പാക്കാനും കഴിഞ്ഞു. വെള്ളമെന്ന വെല്ലുവിളിക്കു പരിഹാരം കാണാന്‍ യുഎഇ നടത്തുന്ന പരീക്ഷണങ്ങള്‍ ലോകത്തിനാകെ പ്രതീക്ഷകള്‍ നല്‍കുന്നതായി എന്‍സിഎംഎസ് ഡയറക്ടര്‍ ഡോ.അബ്ദുല്ല അല്‍ മന്‍ദൂസ് പറഞ്ഞു. റിസര്‍ച്ച് പ്രോഗ്രാം ഫൊര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സ് ഏറെ സാധ്യതകളുള്ള ശാസ്ത്രശാഖയായി വളര്‍ന്നുകഴിഞ്ഞു
ഇത്തവണ കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. 316 സ്ഥാപനങ്ങളില്‍നിന്നുള്ള 710 ഗവേഷകരുടെ സഹായത്തോടെ മഴ പദ്ധതി വിപുലമാക്കാന്‍ ഈ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നു. ജലക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ യുഎഇ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നു പ്രസിഡന്‍ഷ്യല്‍കാര്യ ഉപമന്ത്രിയും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (എന്‍സിഎംഎസ്) ചെയര്‍മാനുമായ അഹമ്മദ് ജുമാ അല്‍ സാബി പറഞ്ഞു. ഈ മേഖലയില്‍ യുഎഇ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണ്. അര്‍ഹരായ രാജ്യങ്ങള്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും വ്യക്തമാക്കി. ക്ലൗഡ് സീഡിങ് എന്ന കൃത്രിമ മഴ പദ്ധതിവഴി രാജ്യത്ത് ഇത്തവണ മഴലഭ്യത കൂടിയതായാണു റിപ്പോര്‍ട്ടുകള്‍. മലഞ്ചെരിവുകളിലും അണക്കെട്ടുകളിലും ജലം സമ്പന്നമാണ്.
ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ജലവൈദ്യുത നിലയം അതിര്‍ത്തി ഗ്രാമമായ ഹത്തയില്‍ നിര്‍മിക്കാന്‍ യുഎഇ ഒരുങ്ങുകയാണ്. അമ്പരപ്പിക്കുന്ന ഈ മാറ്റങ്ങളാണ് ലോക രാജ്യങ്ങള്‍ കൂട്ടത്തോടെ യുഎഇക്കു മുന്നിലെത്താന്‍ കാരണം. മധ്യ-വടക്കന്‍ മേഖലകളിലായുള്ള 18 പ്രധാന ജലസംഭരണികളില്‍ വെള്ളം കൂടിയിട്ടുണ്ട്. റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍, ഷാര്‍ജ സംഭരണികളിലും ജലനിരപ്പുയര്‍ന്നു.ലഭ്യമായ മേഘങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി കൃത്രിമമായി മഴപെയ്യിക്കുന്ന സംവിധാനമാണിത്. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാണ് ആദ്യഘട്ടം. സാധ്യതയുള്ള മേഘങ്ങളില്‍ തുടര്‍ച്ചയായി രാസമിശ്രിതങ്ങള്‍ വിതറിയാണ് മഴ സാധ്യമാക്കുന്നത്.
https://www.facebook.com/Malayalivartha


























