സൗദി പൊതുമാപ്പ്: ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് 500 റിയാലിന് ടിക്കറ്റ് വിതരണം ചെയ്യുമെന്ന് എയര്‍ ഇന്ത്യ

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്കു മടങ്ങുന്നവര്‍ക്ക് 500 റിയാലിന് ടിക്കറ്റ് വിതരണം ചെയ്യുമെന്ന് എയര്‍ ഇന്ത്യ സീനിയര്‍ എ.ജി.എം കുന്ദന്‍ലാല്‍ ഗോത്‌വാല്‍ അറിയിച്ചു. പൊതുമാപ്പില്‍ രാജ്യം വിടുന്നവരാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമ ലംഘകരായ ഇന്ത്യക്കാര്‍ക്ക് രാജ്യം വിടുന്നതിന് എയര്‍ ഇന്ത്യയുടെ പ്രത്യേക അനുമതിയോടെയാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിക്കുന്നത്. ഇതിനായി ഇന്ത്യന്‍ എംബസിയുടെയോ സൗദി അധികൃതരുടെയോ ഏതെങ്കിലും രേഖ ഹാജരാക്കണം.
ആനുകൂല്യം ആഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യയുടെ റിയാദ്, ജിദ്ദ, ദമ്മാം ഓഫീസുകളില്‍ നിന്നു ടിക്കറ്റ് എടുക്കണം. എജന്‍സികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും കുന്ദന്‍ ലാല്‍ ഗോത്‌വാല്‍ പറഞ്ഞു. ടിക്കറ്റു നിരക്കിനു പുറമെ കേരളത്തിലേക്കക്ക് 95 റിയാലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് 159 റിയാലും നികുതിയും നല്‍കണം.
https://www.facebook.com/Malayalivartha


























