കെട്ടിട സുരക്ഷാനിയമങ്ങള്‍ മസ്‌കറ്റില്‍ കര്‍ശനമാക്കുന്നു

കെട്ടിട സുരക്ഷാനിയമങ്ങള്‍ മസ്‌കറ്റില്‍ കര്‍ശനമാക്കുന്നു. കെട്ടിടാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് സുരക്ഷ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.നഗരസഭക്ക് കീഴില്‍ കെട്ടിട സുരക്ഷപരിശോധനകള്‍ പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഭാഗികമായോ,പൂര്‍ണമായോ വാടകക്കാര്‍ക്കു സുരക്ഷിതമല്ലാത്ത സാഹചര്യം കെട്ടിടങ്ങള്‍ക്കുണ്ടാകുന്നത് നഗരസഭാ കെട്ടിടനിയമപ്രകാരം കുറ്റകരമാണ്. കെട്ടിടങ്ങളില്‍ മതിയായ സുരക്ഷയും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്ന കെട്ടിട ഉടമകള്‍ക്ക് എതിരെയാണ് മസ്‌കറ്റ് നഗരസഭ നടപടി ശക്തമാക്കുന്നത്.
കെട്ടിടത്തിന്റെ സുരക്ഷയുടെ പൂര്‍ണഉത്തരവാദിത്വം കെട്ടിടഉടമക്കും കെട്ടിടം കൈകാര്യം ചെയ്യുന്ന ഏജന്റിനും ആയിരിക്കും. കെട്ടിടങ്ങളിലെ അറ്റകുറ്റപണികളും,തകരാറുകളും,കെട്ടിടഉടമയോ, റിയല്‍എസ്‌റ്റേറ്റ് ഏജന്റോ ശരിയാക്കി നല്‍കണം. ഉടമയോ,ഏജന്റോ,കെട്ടിടത്തിന്റെ തകരാറുകള്‍ തീര്‍പ്പാക്കി നല്‍കാത്ത പക്ഷം, അത്‌നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ അവ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിച്ച് ചെലവായ തുക കെട്ടിടഉടമയില്‍നിന്ന് നഗരസഭ ഈടാക്കും. ഇതിനു പുറമെ നിയമപ്രകാരമുള്ള പിഴയും ഉടമ നല്‍കേണ്ടിവരും. കെട്ടിട സുരക്ഷാ വിഷയങ്ങളില്‍ നഗരസഭ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്ന് മസ്‌കറ്റ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സാലിം മുഹമ്മദ് അല്‍ ഗമ്മാരി പറഞ്ഞു.
https://www.facebook.com/Malayalivartha


























