ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഇരുപത് ശതമാനവും ദുബായിലെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഇരുപത് ശതമാനവും ദുബായിലെന്ന് റിപ്പോര്‍ട്ട്. ലോക നഗരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളെ കുറിച്ച് പഠനം നടത്തിയ സമിതിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അടക്കം ആകാശഗോപുരങ്ങള്‍ ഏറെയുള്ള നഗരമാണ് ദുബായ്.
ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരുന്ന ക്രിക്ക് ടവര്‍ അടക്കം നിരവധി അംബരചുംബികള്‍ ദുബായില്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നൂറ് കെട്ടിടങ്ങളില്‍ ഇതുപത് ശതമാനവും ദുബായിയില്‍ ആണെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
ബുര്‍ജ് ഖലീഫയെ കൂടാതെ പ്രിന്‍സസ് ടവര്‍, മറീന എലൈറ്റ് റസിഡന്‍സ്, അല്‍മാസ് ടവര്‍ ഇങ്ങനെ പോകുന്നു ആ പട്ടിക. 2419 അംബരചുംബികളാണ് ദുബായിയില്‍ ഉള്ളത് എന്നാണ് റിപ്പോര്ട്ട്് വ്യക്തമാക്കുന്നത്. ഇതില്‍ 1446 എണ്ണം മാത്രമാണ് പൂര്‍ണ്ണമായും നിര്‍മ്മാണം കഴിഞ്ഞിട്ടുള്ളത്. 311 കെട്ടിടങ്ങളുടെ നിര്‍മ്മാണം തുടരുകയാണ്.
ലോകത്തിലെ ഏറ്റവും ഉയരംകൂടി രണ്ടാമത്തെ ഹോട്ടല്‍ എന്ന ബഹുമതിയും ദുബായിക്ക് സ്വന്തമാണ്. ജെഡബ്ല്യൂ മാര്ക്വീസിനാണ് ആണ് ബഹുമതി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ പാര്‍പ്പിട കേന്ദ്രം ദുബായിയിലെ പ്രിന്‍സസ് ടവറാണ്.
https://www.facebook.com/Malayalivartha


























