ലുലു-ഡിസി ബുക്‌സ് പുസ്തകോത്സവം

മദീനാ സായിദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്നു രാത്രി എട്ടിനു കവി അനില്‍ പനച്ചൂരാന്‍ വായനക്കാരുമായി സംവദിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്-ഡിസി ബുക്‌സ് പുസ്തകോത്സവത്തോടനുബന്ധിച്ചാണിത്. പശ്ചിമ അബുദാബിയിലെ റുവൈസ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും പുസ്തകമേള നടക്കുന്നുണ്ട്. 15 വരെ തീയതികളില്‍ രാവിലെ എട്ടുമുതല്‍ രാത്രി 12 വരെയാണു മേള. റുവൈസ് മാളിലെ പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അഡ്‌നോക് റുവൈസ് ഹൗസിങ് ഡിവിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഗെദൈര്‍ അല്‍ മസ്‌റോയ് മുഖ്യാതിഥിയായിരുന്നു. ലുലു ഗ്രൂപ്പ് റീജനല്‍ ഡയറക്ടര്‍ ടി.പി.അബൂബക്കര്‍, വെസേ്റ്റണ്‍ റീജന്‍ ഓപ്പറേഷന്‍സ് മാനേജര്‍ പി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു
https://www.facebook.com/Malayalivartha


























