ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടീശ്വരനിലേക്ക്; കോടികള്‍ ചെലവഴിച്ച് മകന്റെ വിവാഹ മാമാങ്കം പൊടിപൊടിച്ചു

ഒന്നുമില്ലായ്മയില്‍ നിന്ന് അറബി നാട്ടിലെത്തി ശതകോടീശ്വരനായ ആളാണ് സാജന്‍. നിര്‍മ്മാണ സാമഗ്രികളുടെ കമ്പനിയായ ദാനൂബിന്റെ അമരക്കാരനായ സാജന്റെ മകന്‍ വിവാഹിതനാകുന്നു. ഇതിലെന്താ പ്രത്യേകത എന്ന് ചോദിച്ചാല്‍ കാര്യമുണ്ട്. മെഡിയറേനിയന്‍ കടലില്‍ അത്യാഢംബര കപ്പലിലാണ് വിവഹാം. അതും 194 കോടി രൂപ പൊടിപൊടിച്ചാണ് വിവാഹ മാമാങ്കം. വിവാഹ ചടങ്ങുകള്‍ നാല് ദിവസം നീണ്ടു നില്‍ക്കും.
ജി സി സി രാജ്യങ്ങളിലെ ഇന്ത്യാക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടാമനാണ് സാജന്‍. സാജന്റെ മൊത്തം മൂല്യം രണ്ട് ബില്യന്‍ ഡോളറാണ്. സാജന്റെ മകന്‍ അദെല്‍ ദാനൂബ് ബിസിനസ് ഗ്രൂപ്പിന്റെ ഡയറക്ടറാണ്. കലാകാരിയും എഴുത്തുകാരിയുമായ സന ഖാനെയാണ് അദെല്‍ വിവാഹം കഴിക്കുന്നത്.
ഏപ്രില്‍ ആറിന് തുടങ്ങുന്ന കല്യാണ ചടങ്ങുകള്‍ ഒന്പതിന് സമാപിക്കും. ഇന്ത്യ, യു എ ഇ എന്നിവിടങ്ങളില്‍ നിന്ന് 1100 പ്രമുഖ വ്യക്തികള്‍ വിവാഹത്തില്‍ സംബന്ധിക്കും. ബോളിവുഡില്‍ നിന്ന് ശില്‍പ ഷെട്ടി, ഗൌഹര്‍ ഖാന്‍ എന്നിവരും പങ്കെടുക്കും. അതിഥികള്‍ ബാഴ്‌സലോണയില്‍ നിന്ന് കപ്പെയില്‍ കയറും. കപ്പല്‍ യൂറൊപ്പിലെ മാര്‍സെയ്‌ലോസ്, കാന്‍സ്, സവോണ തുടങ്ങിയയിടങ്ങളീല്‍ കപ്പല്‍ ചുറ്റും.
https://www.facebook.com/Malayalivartha


























