2020-ഓടെ വിദേശി അഭിഭാഷകരുടെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഒമാന്‍

2020 മുതല്‍ വിദേശികള്‍ക്ക് കോടതികളില്‍ കേസിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് നേരത്തെയും നിയമ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2020-ഓടെ ഒമാനില്‍ വിദേശി അഭിഭാഷകരുടെ സേവനം പൂര്‍ണമായും അവസാനിപ്പിക്കും. ,030 സ്വദേശി അഭിഭാഷകരാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കൂടുതല്‍ പേര്‍ മൂന്ന് വര്‍ഷത്തിനകം കടന്ന് വരുമെന്നും ഇതോടെ വിദേശികളുടെ സേവനം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും നിയമ മന്ത്രാലയം വ്യക്തമാക്കി.
2009 മുതല്‍ രാജ്യത്തെ വിവിധ പ്രാധമിക കോടതികളില്‍ വിദേശി അഭിഭാഷകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അഭിഭാഷകര്‍, നിയമ വിദഗ്ധര്‍ എന്നിവര്‍ക്ക് കൗണ്‍സിലിംഗ്, എഴുത്ത്, ക്ലര്‍ക്ക് തുടങ്ങിയ മേഖലകളില്‍ സേവനം ചെയ്യാന്‍ സാധിക്കും. ഒമാന്‍ ശരിയ കോളജില്‍ വിവിധ ബാച്ചുകളിലായി കൂടുതല്‍ സ്വദേശികള്‍ നിയമ പഠനം നടത്തി വരുന്നുണ്ട്.
സര്‍ക്കാരിന്റെ ലക്ഷ്യം സുപ്രീം കോടതിയില്‍ അടക്കം പൂര്‍ണമായും സ്വദേശി അഭിഭാഷകരുടെ സേവനം ഉറപ്പുവരുത്തുക എന്നതാണ്. 401 വിദേശി അഭിഭാഷകരാണ് രാജ്യത്ത് നിലവിലുള്ളത്. സുപ്രീം കോടതിയില്‍ ഹാജരാകുന്ന സ്വദേശി അഭിഭാഷകരുടെ എണ്ണം 112 ആണ്. 254 വിദേശി അഭിഭാഷകരും സുപ്രീം കോടതിയില്‍ വാദിക്കാനെത്തുന്നു. എന്നാല്‍, െ്രെപമറി കോടതിയില്‍ മൂന്ന് വിദേശികളും 288 സ്വദേശികളുമാണ് അഭിഭാഷകരായുള്ളത്. പരിശീലകരായി നിലവിലുള്ളത് 410 പേരാണ്.
https://www.facebook.com/Malayalivartha


























