ഇന്ത്യന്‍ ഹജ് അവലോകന സമിതി ഉന്നതതല സംഘം ഞായറാഴ്ച ജിദ്ദയിലെത്തും

ഇന്ത്യന്‍ ഹജ് അവലോകന സമിതി ഉന്നതതല സംഘം മുന്‍ കോണ്‍സല്‍ ജനറല്‍ അഫ്‌സല്‍ അമാനുല്ലയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ജിദ്ദയിലെത്തും. ജസ്റ്റിസ് എസ്.എസ്.പര്‍ക്കര്‍, ഹജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഖൈസര്‍ ഷമീം, പൊതുപ്രവര്‍ത്തകന്‍ കമാല്‍ ഫറൂഖി, എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാന്‍ മൈക്കിള്‍ മസ്‌കരാനസ് എന്നിവരാണു സംഘത്തിലെ മറ്റ് അംഗങ്ങള്‍.കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ ഹജ് നയം അവലോകനം ചെയ്യാനും 2022 വരെയുള്ള നയം രൂപവല്‍ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുമാണു സംഘം എത്തുന്നത്. ഇന്ത്യയുടെ അടുത്ത അഞ്ചു കൊല്ലത്തെ ഹജ് തീര്‍ഥാടന ക്രമീകരണങ്ങള്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും
2022 ആകുമ്പോഴേക്കും ഹജ് സബ്‌സിഡി ക്രമേണ കുറച്ചുകൊണ്ടുവരണമെന്നും പൂര്‍ണമായും എടുത്തുകളയണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സബ്‌സിഡി തീര്‍ഥാടകര്‍ക്ക് എത്രമാത്രം പ്രയോജനപ്പെട്ടെന്നു സമിതി പഠനം നടത്തും. സബ്‌സിഡി ഇല്ലാതായാല്‍ കുറഞ്ഞ ചെലവില്‍ തീര്‍ഥാടകര്‍ക്കു ഹജ്ജിനു പോയി വരാനാകുമോ എന്നും മുംബൈ - ജിദ്ദ കടല്‍പാതയിലൂടെ തീര്‍ഥാടനം നടത്താനുള്ള സാധ്യതയെക്കുറിച്ചും പഠനം നടത്തും. മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം
https://www.facebook.com/Malayalivartha


























