വില്ലയ്ക്ക് തീപിടിച്ച് അഞ്ചു വയസുകാരി മരിച്ചു

ദുബായിലെ വര്‍ഖയില്‍ വില്ലയ്ക്ക് തീ പിടിച്ച് അഞ്ചു വയസുകാരി മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു. സ്വദേശി പെണ്‍കുട്ടിയാണ് കനത്ത പുക ശ്വസിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അഗ്‌നിബാധ.
രണ്ടു നിലകളുള്ള വില്ലയ്ക്ക് തീ പിടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചതായും സ്വദേശി കുടുംബത്തിലെ മൂന്നു പേരും രണ്ടു വീട്ടുജോലിക്കാരികളും രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണ വിധേയമാക്കി.
പെണ്‍കുട്ടിയുടെ മൃതദേഹം ഖിസൈസ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. ഫോറന്‍സിക് വിഭാഗം വില്ലയില്‍ പരിശോധന നടത്തി. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























