സൗദിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 6 മരണം

സൗദിയിലെ അല്‍ ഖസീംമദീന റോഡില്‍ അഞ്ച് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. മേഖല സിവില്‍ ഡിഫെന്‍സ് ഉപമേധാവി കേണല്‍ അബ്ദുല്‍ അസീസ് അല്‍ തമീമിയാണ് അപകട വിവരം അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. മദീന പള്ളിയിലെ ജുമുഅ നിസ്‌ക്കാരം കഴിഞ്ഞ് തിരികെ പോകുന്നവരാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകട വിവരം സിവില്‍ ഡിഫെന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചത്.
പരിക്കേറ്റവരുടെ എണ്ണം 56 എന്നും വിവരമുണ്ട്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല.
https://www.facebook.com/Malayalivartha


























