പ്രവാസികള്‍ക്ക് തിരിച്ചടി; കുടുംബവിസ ഇനി ഭാര്യയ്ക്കും കുട്ടികള്‍ക്കും മാത്രം

ഇനിമുതല്‍ കുവൈത്തില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യയ്ക്കും കുട്ടികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡന്‍ഷ്യന്‍ പാസ്‌പോര്‍ട്ട് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ, വിദേശ ജോലിക്കാര്‍ക്ക് മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളെ കുടുംബ വിസയില്‍ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കാതെയായി.
നിലവില്‍ രക്ഷിതാക്കളും സഹോദരങ്ങളുമായി കുടുംബ വിസയില്‍ കുവൈത്തിലുള്ള 11,500 പേര്‍ പുതിയ നിയമത്തിന്റെ പരിധിയില്‍വരും. ഇവര്‍ക്ക് കുടുംബ വിസ വീണ്ടും പുതുക്കിക്കൊടുക്കില്ല. അതിനാല്‍ കുടുംബ വിസയില്‍ രാജ്യത്ത് താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടതായി വരും.
https://www.facebook.com/Malayalivartha


























