ദമാമില്‍ കനത്ത പൊടിക്കാറ്റ്; മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചു വിട്ടു

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ കനത്ത പൊടിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ ണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നു ദമാം കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു.
ജിദ്ദ, ബീശ എന്നിവിടങ്ങളില്‍ നിന്നുമുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ അല്‍ഖസീം, റിയാദ് എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടു. ശക്തമായ കാറ്റില്‍ റോഡില്‍ മണല്‍ കുന്നുകൂടിയതിനെ തുടര്‍ന്ന് ദമാം എയര്‍പോര്‍ട്ടിലേക്കുള്ള കിംഗ് ഫഹദ് റോഡ് ട്രാഫിക് ഡയറക്ടറേറ്റ് അടച്ചു.
നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും മരണങ്ങളും താല്‍ക്കാലിക ഷെഡുകളും നിലംപതിച്ചു. ഇന്ന് 28 പരാതികള്‍ ലഭിച്ചതായി കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ബ്രിഗേഡിയര്‍ മന്‍സൂര്‍ അല്‍ദോസരി പറഞ്ഞു.
https://www.facebook.com/Malayalivartha


























