സൗദിയില്‍ ബോംബ് സ്‌ഫോടനം

സൗദിഅറേബിയയിലെ ഖതീഫില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. ന്യൂനപക്ഷമായ ഷിയാകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. വലിയ സ്‌ഫോടനമാണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മുന്‍പുണ്ടായ സ്‌ഫോടനത്തില്‍ പ്രതികളായ രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് സൂചനയുണ്ട്. സ്‌ഫോടന സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇന്ത്യാക്കാര്‍ ധാരാളമുള്ള സ്ഥലമാണ് ഖത്തീഫ്. എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് അപായം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























