ഖത്തറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത് ഐസിസിനെയും അല്‍ഖ്വയ്ദയെയും പിന്തുണയ്ക്കുന്ന നിലപാടുകള്‍ മൂലമെന്ന് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍. ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, ബഹറൈന്‍, യുഎഇ, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളാണ് ഖത്തറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. മേഖലയിലെ സമാധാനത്തിന് ഖത്തര്‍ ഭീഷണിയാവുന്നുവെന്നും ഈ രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഖത്തര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ഐസിസിനെയും അല്‍ഖ്വയ്ദയെയും പിന്തുണയ്ക്കുന്നുവെന്നുമാണ് സൗദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഖത്തറില്‍ നിന്നുള്ള ഭീകരവാദത്തെ ചെറുക്കുന്നതിനും ദേശീയ സുരക്ഷയ്ക്കും വേണ്ടിയാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയും അതിര്‍ത്തി അടച്ചുപൂട്ടുകയും ചെയ്തതെന്നാണ് സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി അറേബ്യ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഖത്തറുമായുള്ള എല്ലാ ഗതാഗത ബന്ധവും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സൗദി അധികൃതരെ ഉദ്ധരിച്ച് എസ്പിഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറുമായുള്ള റോഡ്- ജല- വ്യോമ ഗതാഗതങ്ങളാണ് സൗദി അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ നടത്തിയ നിയമലംഘനങ്ങളെ തുടര്‍ന്നാണെന്നും വാര്‍ത്താ ഏജന്‍സി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























