ഗള്‍ഫ് പ്രതിസന്ധിയില്‍ നെഞ്ചിടിപ്പോടെ മലയാളികള്‍ . അതിലെ സത്യങ്ങള്‍ ഇങ്ങനെയാണ്

മലയാളി മനസിന്റെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ തകരുകയാണോ? അറബ് ലോകത്തെ എന്ത് പ്രതിസന്ധിയും രൂക്ഷമായി ബാധിക്കുക മലയാളികളെയാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗള്‍ഫ് പണത്തിനുള്ള സ്വാധീനം വലുതാണ്. ഖത്തര്‍ ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍. ഒരുപക്ഷേ ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയേക്കാം എന്ന് പോലും അഭ്യൂഹങ്ങളുണ്ട്. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഒരു രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ ഖത്തറിന് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കുക സാധ്യമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യം എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നത് നിര്‍ണായകമാണ്. ഗള്‍ഫ് തകരുകയാണ്?
തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന എന്ന ആരോപണം ഉയര്‍ത്തിയാണ് ബഹറൈന്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു.ജിസിസി രാജ്യങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച് കഴിഞ്ഞു. ശക്തരായ സൗദിയും യുഎഇയും തന്നെ പ്രധാനം.ഖത്തറിനേയും കുവൈത്തിനേയും ഒതുക്കുന്നതിന് യുഎഇയുടെ ഭാഗത്ത് നിന്ന് ഇസ്രായേല്‍ സഹകരണത്തോടെ നീക്കങ്ങള്‍ നടത്തി എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഖത്തര്‍ വിഷയത്തില്‍ കുവൈത്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ആറ് രാജ്യങ്ങളാണ് ജിസിസി(ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍) യില്‍ ഉള്ളത്. അതില്‍ സൗദിയും ബഹ്‌റൈനും യുഎഇയും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്നത് കുവൈത്തും ഒമാനും ആണ്. അവര്‍ എന്ത് നിലപാട് എടുക്കും എന്നതും ഗള്‍ഫ് മേഖലയില്‍ നിര്‍ണായകമാണ്.മലയാളികള്‍ ഏറെ ജോലി നോക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. നിലവിലെ പ്രതിസന്ധിയില്‍ ഇവരുടെ തൊഴില്‍ സുരക്ഷയുടെ ഭാവി എന്താകുമെന്ന് പറയാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha


























