ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എതിരാളിയായി നയതന്ത്ര യുദ്ധം

ഗള്‍ഫ് മേഖലാ രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നത മേഖലയെ മൊത്തം തകര്‍ക്കുമെന്ന് നിഗമനം. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഖത്തറും ഉപരോധം ഏര്‍പ്പെടുത്തി സൗദിയും യുഎഇയും ബഹ്‌റൈനും വിട്ടുവീഴ്ചയ്ക്കില്ലാ സമീപനം സ്വീകരിച്ചതോടെ നശിക്കുന്നത് മേഖല മൊത്തമാണ്. ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഖത്തറിന് സാധിക്കുമെങ്കിലും മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വന്‍ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, വ്യാപാരവും നിക്ഷേപവും വന്‍തോതില്‍ കുറയും. ഗള്‍ഫ് രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരസ്പരം ആശ്രയിച്ചു നില്‍ക്കുന്നു എന്നതാണ്. അതാണ് ഇല്ലാതാകുന്നത്.
പരസ്പരം കലഹിച്ച് നില്‍ക്കുന്ന മേഖലയില്‍ ആരും വന്‍കിട പദ്ധതികള്‍ നടപ്പാക്കാനോ അവിടെ നിക്ഷേപം ഇറക്കാനോ തയ്യാറാകില്ല. ഖത്തറിന് മാത്രമല്ല പ്രശ്‌നം നേരിടുക. വിദേശ നിക്ഷേപം വന്‍തോതില്‍ വാരിക്കൂട്ടുന്ന യുഎഇക്കും തിരിച്ചടിയാകും.ഗള്‍ഫ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമാണ് ഖത്തര്‍. യുഎഇക്ക് തൊട്ടുപിന്നിലാണവര്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നടക്കാനിരിക്കുന്ന
ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനും കരിനിഴല്‍ വീണിരിക്കുകയാണിപ്പോള്‍.അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പോലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഗള്‍ഫ് മേഖലയ്ക്ക് കടം നല്‍കുന്നത് നിര്‍ത്തി വയ്ക്കാനാണ് സാധ്യത. കുവൈത്തും തുര്‍ക്കിയും സമാധാന പാതയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സൗദിയും യുഎയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്നാണ് സൂചന.
ഖത്തര്‍ അടുത്തിടെ വികസിപ്പിച്ച തുറമുഖം വഴി പ്രകൃതി വാതകം കയറ്റുമതി തുടരാന്‍ സാധിക്കും. കടല്‍ മാര്‍ഗം ഖത്തറിന് മുമ്പില്‍ വിശാമായ വഴിയായി കിടക്കുന്നുമുണ്ട്. സൗദിയുടെ കരമാര്‍ഗമുള്ള വഴിയാണിപ്പോള്‍ അടച്ചിരിക്കുന്നത്.അത് തിങ്കളാഴ്ച തന്നെ പ്രകടമാകുകയും ചെയ്തു. സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും യമനും ഉപരോധം പ്രഖ്യാപിച്ച ഉടനെ ഓഹരി വിപണിയില്‍ ഖത്തറിന് കാര്യമായ നഷ്ടം നേരിട്ടു. ഏഴ് ശതമാനത്തിലധികം ഇടിവാണ് ഖത്തറിനുണ്ടായത്.
ഖത്തറിലേക്ക് മാത്രമായി വിനോദ സഞ്ചാരികള്‍ എത്തുന്നത് കുറവാണ്. മേഖല മൊത്തമായി കാണാനാണ് ആളുകള്‍ വരുന്നത്. ജിസിസി രാജ്യങ്ങളില്‍ അതിന് പ്രത്യേക സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഖത്തറില്‍ എത്തുന്നവര്‍ക്ക് അയല്‍രാജ്യങ്ങളിലേക്ക് പോകാനോ അല്ലെങ്കില്‍ സൗദിയിലോ യുഎഇയിലോ എത്തുന്നവര്‍ക്ക് ഖത്തറിലേക്ക് വരാനോ ഇനി സാധിക്കില്ല.
https://www.facebook.com/Malayalivartha


























