ഖത്തറില്‍ ഓഹരിവിപണിയില്‍ പ്രതിസന്ധി; ഖത്തര്‍ തകരുകയാണോ ?

ഏറെ നാളുകളായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഗള്‍ഫ് രാജ്യങ്ങളുടെ തിരിച്ചുവരവിനെ തടഞ്ഞുനിര്‍ത്തിയതും ഇതു തന്നെ ആയിരുന്നു. ഗള്‍ഫ് മേഖലയ്ക്ക് തീരെ സുഖകരമല്ലാത്ത ഒരു വാര്‍ത്തയ്‌ക്കൊപ്പം ഇപ്പോള്‍ എണ്ണ വിലയും കുതിച്ചുകയറുകയാണ്. സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചത് ലോക വിപണിയില്‍ ഉണ്ടാക്കിയ പ്രതിഫലനം അങ്ങനെ ആയിരുന്നു.
തീവ്രവാദ ബന്ധം ആരോപിച്ച് ബഹ്‌റൈന്‍ ആയിരുന്നു ആദ്യം ഖത്തറുമായുള്ള ബന്ധങ്ങള്‍ വിഛേദിച്ചത്. തുടര്‍ന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറുമായുള്ള ബന്ധം വിഛേദിച്ചു.സൗദി അറേബ്യയും യുഎഇയും നയതന്ത്ര ബന്ധം വിഛേദിച്ചത് ഏറ്റവും രൂക്ഷമായി ബാധിച്ചത് ഖത്തറിനെ തന്നെ ആയിരുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഖത്തര്‍ ഓഹരിവിപണി തകര്‍ന്നു.
കനത്ത ഇടിവാണ് ഖത്തര്‍ ഓഹരി വിപിണിയില്‍ പ്രകടമായത്. ഒറ്റ ദിവസം കൊണ്ട് 7.65 ശതമാനമാണ് ഇടിവ്. ഇത് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഗള്‍ഫ് പ്രതിസന്ധി അന്താരാഷ്ട്ര എണ്ണ വിലയ്ക്ക് പുത്തന്‍ കുതിപ്പാണ് നല്‍കിയിട്ടുള്ളത്. വിപണികളില്‍ എണ്ണ വിലയില്‍ കാര്യമായ വര്‍ദ്ധനയാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























