ഖത്തറിനെതിരേ സാമ്പത്തിക ഉപരോധം വരുന്നു; യുദ്ധഭീഷണി മുഴക്കി യുഎഇയും ബഹ്‌റൈനും

ഖത്തറിനെതിരേ ശക്തമായ നടപടിക്കൊരുങ്ങി ജിസിസി രാജ്യങ്ങള് സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎഇ ഭീഷണി മുഴക്കിയപ്പോള് എന്ത് നടപടിക്കും ഭയക്കില്ലെന്നായിരുന്നു ബഹ്‌റൈന്റെ മുന്നറിയിപ്പ്. കുവൈത്ത് അമീര് നടത്തുന്ന സമാധാന ശ്രമങ്ങള് ഉടനെ ലക്ഷ്യം കാണില്ലെന്ന് വ്യക്തമാക്കുകയാണ് യുഎഇയും ബഹ്‌റൈനും.മേഖലയില് സമാധാന അന്തരീക്ഷണം കൈവരണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് അമീര് ബുധനാഴ്ച ജിസിസി രാജ്യങ്ങളില് മൊത്തം സഞ്ചരിച്ചിരുന്നു. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും വിഷയത്തില് ഇടപ്പെട്ട് സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സമാധാന നീക്കങ്ങള്‍ പാളുന്നു എന്നാല് ഈ സമാധാന നീക്കങ്ങളെ എല്ലാം തകിടം മറിക്കുന്ന പ്രതികരണങ്ങളാണ് ബുധനാഴ്ച വൈകീട്ട് ജിസിസി അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. തിങ്കളാഴ്ചയാണ് ഖത്തറിനെതിരേ നയതന്ത്ര നടപടികള് സൗദിയും യുഎഇയും ബഹ്‌റൈനും സ്വീകരിച്ചത്. സാമ്പത്തിക ഉപരോധം ഖത്തര് തീവ്രവാദികളെ പിന്തുണയ്ക്കുകയാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കില് സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള് സ്വീകരിക്കും. അവര തീവ്രവാദികളെ സഹായിക്കുന്നില്ലെന്ന് തെളിയിക്കേണ്ടത് അവരുടെ കടമയാണെന്നും യുഎഇ വിദേശകാര്യമന്ത്രി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കുവൈത്ത് അമീര്‍ ദോഹയില്‍ ഈ ചര്ച്ചയില് സൗദിയും യുഎഇയും ചില ഉപാധികള മുന്നോട്ട് വച്ചിട്ടുണ്ട്. സമാധാനത്തിന്റെ പാതയിലേക്ക് എത്തണമെങ്കിലും ഖത്തര് ഈ ഉപാധികള്‍ പാലിക്കണമെന്നാണ് അവരുടെ ആവശ്യം. പിന്നീട് കുവൈത്ത് അമീര് ദോഹയിലെത്തി ഖത്തര് അധികാരികളുമായും ചര്ച്ച നടത്തി. തെളിവ് ഹാരജരാക്കണം തങ്ങള് തീവ്രവാദികളെ പിന്തുണയ്ക്കുന്നതിന് തെളിവ് ഹാരജരാക്കാനാണ് ഖത്തര് ഭരണകൂടം ആവശ്യപ്പെട്ടത്. തീവ്രവാദികളെ പിന്തുണയ്ക്കുന്ന നടപടി തങ്ങള് സ്വീകരിച്ചിട്ടില്ലെന്നും അവര് ആവര്ത്തിച്ചു. ഇതോടെ മേഖലയില് സമാധാന അന്തരീക്ഷം സമീപ ഭാവിയില് ഉണ്ടാവില്ലെന്ന് തോന്നലുണ്ടാക്കിയിട്ടുണ്ട്.
മേഖല കൂടുതല് പ്രതിസന്ധിയിലേക്ക് ഈ സാഹചര്യം നിലനില്ക്കുമ്പോഴാണ് യുഎഇ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. എന്ത് നടപടിയും ഏത് സമയവും ഉണ്ടാകാമെന്നാണ് ബഹ്‌റൈന് പ്രതികരിച്ചത്. ഗള്ഫ് മേഖല കൂടുതല് പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.
കുവൈത്ത് അമീര്‍ യുഎഇയില്‍ സൗദിയില് നിന്ന് തിരിച്ചെത്തിയ കുവൈത്ത് അമീര് ശൈഖ് സബാഹ് ബുധനാഴ്ച യുഎഇയിലെത്തി നേതൃത്വങ്ങളുമായി ചര്ച്ച നടത്തി. തൊട്ടുപിന്നാലെ അദ്ദേഹം ഖത്തറിലേക്ക് തിരിച്ചു. നിലവിലെ ഭീതിതമായ അവസ്ഥയില് മാറ്റം വരുത്താന് എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് ശൈഖ് സബാഹ് അഭ്യര്ഥിച്ചു. ബഹ്‌റൈന്റെ പ്രതികരണം കടുത്തത് എന്നാല് ബഹ്‌റൈന്റെ പ്രതികരണം കടുത്തതായിരുന്നു. ബഹ്‌റൈന് വിദേശകാര്യമന്ത്രിയാണ് യുദ്ധ ഭീഷണി മുഴക്കിയത്.
https://www.facebook.com/Malayalivartha


























