പ്രവാസികളെ കുരുക്കി പുതിയ ഉത്തരവ് . സോഷ്യൽ മീഡിയയിൽ ഖത്തറിനെ അനുകൂലിച്ചാൽ പതിനഞ്ച് വർഷം തടവും 87 ലക്ഷം രൂപ പിഴയും

ഖത്തര്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായ യുഎഇ രംഗത്ത്. ഖത്തറുമായി യുഎഇയും സൗദിയും അടക്കമുള്ള അറബ് രാജ്യങ്ങള്‍ ബന്ധം വിഛേദിച്ചതിനെ ഈ രാജ്യങ്ങളില്‍ നിന്ന് പോലും പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇ കടുത്ത നടപടികളുമായി രംഗത്ത് വന്നിരിക്കുന്നത്. ഖത്തറിനെ അനുകൂലിച്ച് രംഗത്ത് വരുന്നവരെ ജയിലില്‍ അടക്കും എന്നാണ് യുഎഇ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധി എത്രത്തോളം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ സൂചനയാണിത്. സോഷ്യല്‍ മീഡിയയിലോ അല്ലാതെയോ നടത്തുന്ന ഏത് പ്രചരണവും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
https://www.facebook.com/Malayalivartha


























