Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ത്യശാസനം തള്ളി, സൗദിക്ക് കീഴടങ്ങില്ലെന്ന് ഖത്തര്‍!!

30 JUNE 2017 04:32 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് പ്രതിസന്ധി മൂന്നാഴ്ച പിന്നിട്ടിട്ടും പരിഹാരമാകാതെ തുടരുമ്പോള്‍ സൗദിയും കൂട്ടരും നല്‍കിയ നിബന്ധനകളുടെ പട്ടിക ഖത്തര്‍ ഔദ്യോഗികമായി തള്ളി. സൗദിയും ബഹ്റൈനും യുഎഇയും നല്‍കിയ പട്ടിക അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. അന്ത്യശാസനം അനുസരിക്കില്ലെന്നും സൗദിക്ക് തങ്ങളുടെ പരാധികാരം അടിയറവ് വയ്ക്കില്ലെന്നും ഖത്തര്‍ പ്രഖ്യാപിച്ചു.

അതേസമയം, ചര്‍ച്ചയ്ക്ക് ഖത്തര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിബന്ധനകളുടെ പട്ടികയിലെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. അതില്‍ പറയുന്നതെല്ലാം കള്ളമാണെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി വിശദീകരിച്ചു. അതിനിടെ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദിയെയും കൂട്ടുരാജ്യങ്ങളെയും കോടതി കയറ്റാനുള്ള നീക്കങ്ങള്‍ ഖത്തര്‍ ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് (എന്‍എച്ച്ആര്‍സി) ഇതിനുള്ള ശ്രമം തുടങ്ങിയത്. ഇവര്‍ സ്വിറ്റ്സര്‍ലാന്റിലെ നിയമ കമ്പനിയുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎഇ മുന്നറിയിപ്പും നല്‍കി. ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയാണിപ്പോള്‍ ലഭിക്കുന്നത്. മേഖലയിലെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ ഖത്തര്‍ തയ്യാറാണ്. എന്നാല്‍ സൗദിയും യുഎഇയും ബഹ്റൈനും സമര്‍പ്പിച്ച 13 ഇന നിര്‍ദേശങ്ങള്‍ എല്ലാം വ്യാജമാണ്. യാഥാര്‍ഥ്യവുമായി നിരക്കാത്ത കാര്യങ്ങളാണ് അതില്‍ പറയുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അല്‍ ജസീറ അടച്ചുപൂട്ടണം, ഇറാന്‍ ബന്ധം ഒഴിവാക്കണം തുടങ്ങി 13 കാര്യങ്ങളാണ് പട്ടികയിലുള്ളത്. പത്ത് ദിവസത്തിനകം പ്രതികരണം അറിയിക്കണമെന്നായിരുന്നു ഈ രാജ്യങ്ങളുടെ നിബന്ധന. ഈ സമയപരിധി ഞായറാഴ്ചയാണ് അവസാനിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (36 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends