Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...

20 AUGUST 2017 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

കേരളത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ കൂടുതല്‍ മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങളായി ഗള്‍ഫ് നാടുകളെ കണ്ടു തുടങ്ങിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘങ്ങള്‍ മറുനാട്ടില്‍ വ്യാപകമായത്. ഗള്‍ഫിലെത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് സമ്പന്നരായഇത്തരക്കാര്‍ കൂടുതല്‍ സ്ത്രീകളെ ഇവിടേയ്ക്കു കൊണ്ടുവന്ന് വാണിഭകേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. കുറച്ചു നാളുകള്‍ക്കു മുമ്പു കോഴിക്കോടു നിന്ന് ഗള്‍ഫിലെത്തിയ ഒരു സ്ത്രീ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സെക്‌സ് മാഫിയയുടെ അധിപയായി മാറി കോടികളാണു സമ്പാദിച്ചത്.

നാട്ടില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ കോഴിക്കോടു നഗരപ്രാന്തത്തില്‍ സ്ഥലം വാങ്ങി വീടുവച്ചു. നാട്ടില്‍ വരുമാനം കുറയുന്നുവെന്നു കണ്ടതോടെ അവര്‍ തന്ത്രപൂര്‍വം, കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിച്ചു. കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്റ് ശരിയാക്കിക്കൊടുത്ത വീട്ടുജോലിക്കാരിയുടെ വീസയില്‍ നേരെ വച്ചുപിടിച്ചത് യുഎഇയിലേയ്ക്ക്.

സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച മധ്യവയസ്‌കയായ സ്ത്രീ, പരിചയക്കാരായ ചിലരെ കൂട്ടുപിടിച്ച് അജ്മാന്‍ കേന്ദ്രീകരിച്ച് അഡ്ഡ(അനാശാസ്യ കേന്ദ്രം) തുടങ്ങി. കേരളത്തില്‍ നിന്ന് മാത്രമല്ല, ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്തൊനീഷ്യ, ബംഗ്ലദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നൊക്കെ ഏജന്റുമാരെ നിര്‍ത്തി പെണ്‍കുട്ടികളെയും യുവതികളെയും എത്തിച്ചു. ഇവരുടെ ബിസിനസ് വളരാന്‍ ഏറെ കാലം വേണ്ടിവന്നില്ല. ഇടയ്ക്കിടെ നാട്ടിലേയ്ക്കും ഇവര്‍ പോകാറുണ്ടായിരുന്നു.

സര്‍വാഭരണ ഭൂഷിതയായി, വിലപിടിപ്പുള്ള കാറില്‍ നഗരത്തില്‍ കറങ്ങി നടന്ന ഇവരെ കണ്ട് പഴയ പരിചയക്കാരികള്‍ പലരും അസൂയയോടെ നോക്കി. ഇവരുടെ ചതിക്കുഴിയില്‍പെട്ടു പലരും യുഎഇയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ സ്ത്രീക്ക് നിലവില്‍ കോഴിക്കോട് നഗരത്തില്‍ വിലകൂടി ഫ്‌ളാറ്റുണ്ട്. കൂടാതെ, പഴയ വീട് പൊളിച്ച് പുതിയ, ആഡംബര വീട് പണിതു. പെണ്‍മക്കളെ രണ്ടു പേരെയും നല്ല നിലയില്‍ വിവാഹം കഴിച്ചയച്ചു.

ഇതിലൊരു മകള്‍ യുഎഇയില്‍ തന്നെ ഭര്‍ത്താവിനോടും മക്കള്‍ക്കുമൊപ്പം കഴിയുന്നു. എന്നാല്‍, ഈ സ്ത്രീയുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ അവര്‍ തയ്യാറാകുന്നില്ല. മറ്റൊരു മകള്‍ ഭര്‍ത്താവിനോടൊപ്പം കോഴിക്കോട് നഗരത്തില്‍ ഒരു സ്ഥാപനം നടത്തിവരുന്നു. ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ച, സ്ത്രീപുരുഷ ഭേദമന്യേ ഒട്ടേറെ പേര്‍ ഗള്‍ഫിലുണ്ട്. സാമൂഹിക പ്രവര്‍ത്തക ജീനാ രാജീവ് ഇടപെട്ട് ആലപ്പുഴക്കാരിയെ രക്ഷപ്പെടുത്തിയ അജ്മാനിലെ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ തൃശൂര്‍ സ്വദേശിനിയും ഇത്തരത്തില്‍ കോടീശ്വരിയായതാണ്.

തൃശൂര്‍കാരിക്ക് തിരുവനന്തപുരം, പാലക്കാട്, എറണാകുളം, ബംഗളൂരു എന്നിവിടങ്ങളിലൊക്കെ സ്ഥലങ്ങളും സ്ഥാപനങ്ങളുമുണ്ട്. ബംഗളുരുവിലാണ് ഇവര്‍ സ്ഥിരതാമസം. ഒരു മകള്‍ ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലാണ്. നടപടി ശക്തം, എങ്കിലും.. ഗള്‍ഫില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ക്കെതിരെ അധികൃതരുടെ നടപടി വളരെ ശക്തമാണ്. എങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് വളരെ രഹസ്യമായി അഡ്ഡകള്‍ പ്രവര്‍ത്തിക്കുന്നു. തിരക്കേറിയ നഗരത്തില്‍ വന്‍തുക വാടക നല്‍കി ഫ്‌ളാറ്റെടുത്ത് അതില്‍ ഒരു ബെഡ് ഇടാവുന്ന രീതിയില്‍ കുഞ്ഞുകുഞ്ഞു മുറികളായി തിരിച്ചാണ് ഇടപാടുകാര്‍ക്കു സൗകര്യമൊരുക്കുന്നത്.

നിരാലംബരായ ഇരകള്‍ രാപ്പകല്‍ ഭേദമന്യേ ഈ ഇടുങ്ങിയ മുറികളില്‍ തളച്ചിടപ്പെടുന്നു. വന്‍ ബിസിനസുകാര്‍ക്ക് വില്ലകളിലാണ് സൗകര്യമൊരുക്കാറ്. ഇതിന് നിരക്ക് കൂടും. ഇരകള്‍ കഷ്ടപ്പാട് സഹിച്ച് ദുരിത ജീവിതം നയിക്കുമ്പോള്‍, ഇടനിലക്കാര്‍ തൊട്ടടുത്ത് തന്നെ വിശാലമായ ഫ്‌ളാറ്റില്‍ സുഖജീവിതം നയിക്കുന്നു. കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാന്‍ ജീവിതോപാധി തേടി പുറപ്പെട്ട് അനാശാസ്യ കേന്ദ്രങ്ങളിലെത്തപ്പെടുന്ന ഇരകള്‍ നാട്ടില്‍ സ്വര്‍ണം പണയം വച്ചും കടം വാങ്ങിയുമൊക്കെയാണ് വീസയ്ക്കും വിമാന ടിക്കറ്റിനുമുള്ള പണം സ്വരൂപിക്കാറ്. ഇരുപത്തയ്യായിരം മുതല്‍ ഒരു ലക്ഷം വരെ ഇതിനായി വാങ്ങുന്ന ഏജന്റുമാരുണ്ട്. എന്നാല്‍, ഗള്‍ഫിലെത്തി എത്ര ദുരിതം ഏറ്റുവാങ്ങിയാലും കടബാധ്യതകള്‍ ഓര്‍ത്ത് പിടിച്ചുനില്‍ക്കാനാണു പലരും ശ്രമിക്കാറുള്ളത്.

സെക്‌സ് മാഫിയയുടെ ചതിക്കുഴിയില്‍പെടുന്ന ഇരകള്‍ക്ക് ലഭിക്കുക തുച്ഛമായ സംഖ്യ മാത്രമാണ്. കൊള്ള വരുമാനം ഏജന്റുമാര്‍ക്കും നടത്തിപ്പുകാര്‍ക്കും. മാത്രമല്ല, ഒടുവില്‍ ആരോഗ്യം നശിച്ച് ആര്‍ക്കും വേണ്ടാത്തവരായി മാറുന്ന ഇവരില്‍ പലരും സമൂഹത്തിന മുന്‍പില്‍ മുഖം കാണിക്കാനാകാതെ യുഎഇയിലെ വീടുകളുടെ അടുക്കളപ്പുറത്ത് കഴിഞ്ഞുകൂടുന്നുണ്ട്. നടത്തിപ്പുകാരില്‍ കൂടുതലും മലയാളികള്‍ ഗള്‍ഫിലെ അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂട്ടാളികള്‍ വഴി എല്ലായിടത്തു നിന്നും ഇവര്‍ പെണ്‍കുട്ടികളെയും യുവതികളെയും ഗള്‍ഫിലെത്തിക്കുന്നു.

2015 ഒക്ടോബറില്‍ യുഎഇയിലെ പെണ്‍വാണിഭ സംഘങ്ങള്‍ക്കു വേണ്ടി യുവതികളെ കടത്തിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷിനെ ഇന്റര്‍പോള്‍ ദുബായില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ കടത്തിയ ചിറയിന്‍കീഴ്, കട്ടപ്പന സ്വദേശികളായ യുവതികള്‍ പിടക്കപ്പെട്ടതോടെയാണു മലയാളികള്‍ ഇടനിലക്കാരായ പെണ്‍വാണിഭ റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ചിറയിന്‍കീഴിലെ യുവതിയെ 2012 ജൂണ്‍ 11 നാണു ദുബായില്‍ ശുചീകരണ തൊഴിലാളിയായി ജോലിയും 25,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്തു പെണ്‍വാണിഭസംഘത്തിനു വേണ്ടി കടത്തിയത്. ഇതിനു മുന്‍പ് 2011 ഓഗസ്റ്റ് 17 നു കട്ടപ്പന സ്വദേശിനിയെ കടത്തിയ കേസിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമിക്കുന്നതിനിടയിലാണു സമാനസ്വഭാവമുള്ള കേസ് ശ്രദ്ധയില്‍പെട്ടതും സുരേഷിന്റെ നേതൃത്വത്തില്‍ ദുബായില്‍ നടക്കുന്ന പെണ്‍വാണിഭം സംബന്ധിച്ച വിവരം ലഭിച്ചതും. മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കു മടങ്ങിയ യുവതി മതിയായ യാത്രാരേഖകള്‍ കൈവശമില്ലാത്തതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതാണു കേസിനു വഴിത്തിരിവായത്.

ഈ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സമാന അവസ്ഥയില്‍ വഞ്ചിതരായ ഒട്ടേറെ യുവതികളുടെ വിവരവും മനുഷ്യക്കടത്തും പെണ്‍വാണിഭവും പുറത്തറിഞ്ഞത്. അന്വേഷണം ഏറ്റെടുത്ത സിബിഐ, സുരേഷ് കടത്തിക്കൊണ്ടുപോയ എട്ടു യുവതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു വിവരം ശേഖരിച്ചിരുന്നു. ഇടപാടുകള്‍ക്കു മറയായി ദുബായില്‍ സുരേഷ് അല്‍ വാസി എന്ന പേരില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. അജ്മാനിലും ഷാര്‍ജയിലും ഇയാള്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

2013 സെപ്തംബറില്‍ ഷാര്‍ജ പെണ്‍വാണിഭക്കേസിലെ ഒന്നും രണ്ടും പ്രതികളായ കുലശേഖരപതി കൊപ്ലിവീട്ടില്‍ സൗദ (55), കാസര്‍കോട് ആലമ്പാടി സ്വദേശി അഹമ്മദ് (45) എന്നിവര്‍ക്ക് അഞ്ചു വര്‍ഷവും സൗദയുടെ മകളും മൂന്നാം പ്രതിയുമായ ഷെമിയയ്ക്ക് (റാണി38) മൂന്നു വര്‍ഷവും കോടതി കഠിന തടവ് വിധിച്ചു. മൂന്നു പേരും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇത് കേസിലെ പരാതിക്കാരിയായ കുലശേഖരപതി സ്വദേശിനിക്ക് നല്‍കാനായിരുന്നു കോടതി നിര്‍ദേശം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (23 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends