2022 ഫുട്ബോള്‍ ലോകകപ്പ്: ഖാഫിയ മോഡലിൽ അല്‍തുമാമ സ്റ്റേഡിയം ഒരുങ്ങുന്നു

ലോകഫുട്ബോളിലെ മുടിചൂടാമന്നന്‍മാരുള്‍പ്പെടെ മത്സരത്തിനെത്തുന്ന മുഴുവന്‍ രാജ്യങ്ങളെയും വരവേൽക്കാനൊരുങ്ങി ഖത്തർ .പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കി.
അറബികളുടെ പരമ്പരാഗത തലപ്പാവ് ആയ 'ഖാഫിയ' യുടെ മാതൃകയിലാണ് ആറാമത്തെ സ്റ്റേഡിയമായ അല്‍തുമാമ നിര്‍മിക്കുന്നത്. 18 ഡിഗ്രി വരെ ഊഷ്മാവ് ക്രമീകരിക്കാവുന്ന രീതിയില്‍ എയര്‍ കണ്ടീഷനിംഗ് സൗകര്യത്തോട് കൂടിയായിരിക്കും സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
ഖത്തറിലെ ചൂട് കാലാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സ്റ്റേഡിയം. പുതിയ സ്റ്റേഡിയത്തിന്റെ തയാറെടുപ്പുകള്‍ക്ക് വേഗത കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍.
https://www.facebook.com/Malayalivartha


























