Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ പ്രതിരോധ മന്ത്രാലയത്തിന് നേരെ ചാവേര്‍ സ്‌ഫോടന ശ്രമം; രണ്ട് ഭീകരര്‍ പിടിയില്‍

13 SEPTEMBER 2017 04:32 PM IST
മലയാളി വാര്‍ത്ത

റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന്റെ രണ്ട് ഓഫീസുകള്‍ക്ക് നേരെ ചാവേറാക്രമണം നടത്താനിരുന്ന ഭീകരരുടെ ശ്രമം വിഫലമാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് 'അല്‍ അറബിയ' പത്രം റിപ്പോര്‍ട്ട് ചെയ്തു. അഹമദ് യാസര്‍ അല്‍ ഖല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നീ യമനികളെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിരോധ മന്ത്രാലയത്തിലേക്ക് സ്‌ഫോടക വസ്തുക്കളുമായി എത്തുമ്പോഴേക്കും ഇവരെ സുരക്ഷാ വിഭാഗം പിടികൂടുകയായിരുന്നു. ഇവര്‍ക്ക് സഹായം ചെയ്‌തെന്ന് കരുതുന്ന രണ്ട് സ്വദേശികളും പിടിയിലായിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അരയില്‍ കെട്ടാനുള്ള ചാവേര്‍ സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഏഴ് കിലോഗ്രാം വീതം ഭാരം വരുന്നതാണ് ഓരോന്നും. സ്വന്തം നിലക്കാണ് ഇവര്‍ ഇത് നിര്‍മിച്ചതെന്നും കണ്ടെത്തി. പിടിയിലായവരുടെ പേരുവിവരങ്ങളില്‍ വ്യത്യാസമുള്ളതായി സുരക്ഷാ സേനയുടെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു.
റിയാദിലെ അല്‍ റിമാലിനടുത്തുള്ള വീട്ടില്‍ വെച്ചാണിവ ഉണ്ടാക്കിയതെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ് പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം വിവിധ കോണുകളിലേക്ക് വ്യാപിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇവരുടെ പക്കല്‍ നിന്നു ബോംബ് ഘടിപ്പിച്ച ബെല്‍റ്റുകള്‍, ഗ്രനേഡുകള്‍, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (20 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (35 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (50 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

Malayali Vartha Recommends