സലാലയില്‍ മഴക്കാലമെത്തുന്നു ; വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍

അറേബ്യന്‍ ഉപഭൂഖണ്‌ഡം പൊരിഞ്ഞ ചൂടിലേക്ക് വഴുതുമ്പോള്‍ സലാല മഴക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. സലാലയുടെ മഴക്കാല സീസണ്‍ ജൂണ്‍ 21 ആരംഭിച്ച് സെപ്‌തംബര്‍ 21 വരെയാണ്. മഴക്കാലത്തിന്റെ വരവ് അറിയിച്ച് സലാലയില്‍ ശനിയാഴ്‌ച ആകാശം മൂടിക്കട്ടാനം ചാറ്റല്‍ മഴ പെയ്യാനും തുടങ്ങി. ഇതോടെ അന്തരീക്ഷ ഊഷ്‌മാവ് 300 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ വരികയും തണുത്ത കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. ഒമാന്റെ മറ്റ് ഭാഗങ്ങളിലും ജി.സി.സി യിലും 45 നും 48 സെല്‍ഷ്യസിനുമിടക്ക് ചൂട് അനുഭവപ്പെടുമ്പോഴാണ് വരദാനം പോലെ ഈ കാലവസ്ഥ.
മഴ ശക്തി പ്രാപിക്കുന്നതോടെ കാഴ്‌ചകാര്‍ക്ക് ഹരിതക്കാഴ്‌ചയൊരുക്കി ഒരു പ്രദേശം മുഴുവന്‍ ഇലകളും പൂക്കളുമായി അണിഞ്ഞൊരുങ്ങും. പ്രക്യതിയുടെ വര്‍ണസൗന്ദര്യം കാണാന്‍ നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും സന്ദര്‍ശകരത്തുന്നതോടെ സലാല ആഘോഷം ലഹരിയിലാവും. മഴക്കാല സീസണ് ആരംഭമായെങ്കിലും മഴക്കാല ആഘോഷമായ സലാല ഫെസ്റ്റിവലിന് രണ്ടാം പെരുന്നാളിനാണ് തിരശ്ശീല ഉയരുന്നത്. പ്രകൃതി രമണിയതക്ക് പുറമെ നിരവധി കാലാസാംസകാരിക പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. വിനോദ പരിപാടികളും മെയ്യഭ്യാസ പ്രകടനങ്ങളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടിയാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്നത്. ഫെസ്റ്റിവലിനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ദ്ധനവ് ഈ വര്‍ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ പെരുന്നാള്‍ അവധിക്കാലത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ സലാലയിലേക്ക് ഒഴുകുന്നത്. സാലാല ഫെസ്റ്റിവല്‍ മലയാളിക്കള്‍ക്കും ആഘോഷമാണ്. ഇളനീരും പഴ വര്‍ഗ്ഗങ്ങളും വില്‍ക്കുന്ന പവലിയനുകളില്‍ പലതും മലയാളികളുടെ കൈകളിലാണ്. ഇളനീര് പറിക്കാന്‍ തെങ്ങില്‍ കയറുന്നതും തേങ്ങ പൊളിക്കുന്നതും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും മലയാളികളാണ്. അതിനാല്‍ പലരും ഫെസ്റ്റിവല്‍ കഴിഞ്ഞാണ് നാട്ടില്‍ പോവുന്നത്.
https://www.facebook.com/Malayalivartha

























