റമദാനില്‍ ബാങ്കുകള്‍ പകല്‍ 10 മുതല്‍ നാലു വരെ

വ്രതമാസമായ റമദാനില്‍ ബാങ്കുകളുടെ പ്രവൃത്തിസമയം രാവിലെ 10 മുതല്‍ നാലു വരെയായിരിക്കുമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) അറിയിച്ചു. സമയമാറ്റം സംബന്ധിച്ച് സാമ ഗവര്‍ണര്‍ ഫഹദ് അബ്ദുല്ല മുബാറക് ഇറക്കിയ കുറിപ്പ് എല്ലാ ബാങ്കുകളും കൈപ്പറ്റി. ചെറിയപെരുന്നാള്‍ അവധി ജൂലൈ 24 മുതല്‍ ആഗസ്റ്റ് രണ്ടു വരെ ആയിരിക്കുമെന്നും അറിയിപ്പിലുണ്ട്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും വിമാനത്താവളം പോലെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലും ബാങ്കുകളുടെ ശാഖകള്‍ തുറക്കാന്‍ ‘സാമ’ ആലോചിക്കുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha