ദുബായില്‍ ശാരീരിക അവശര്‍ക്കായി നീന്തും കസേരകള്‍

ഭിന്നശേഷിയുള്ളവരും ശാരീരിക അവശത ബാധിച്ചവരുമായ നീന്തല്‍ പ്രേമികള്‍ക്കായി മുനിസിപ്പാലിറ്റി വീല്‍ ചെയറുകള്‍ രംഗത്തിറക്കി. വെള്ളത്തില്‍ പൊങ്ങിക്കിടന്ന് നീന്താന്‍ സഹായിക്കുന്ന കസേരകളാണിവ. വീല്‍ ചെയറുകളുടെ വിതരണം കഴിഞ്ഞ ദിവസം മംസാര്‍, ജുമൈറ ബീച്ചുകളില്‍ നടന്നു.
വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത മംസാര്‍ ബീച്ചില്‍ നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ മൊത്തം 15 വീല്‍ ചെയറുകളാണ് ഇരു ബീച്ചുകളിലുമായി വിതരണം ചെയ്തത്.
തീര്‍ത്തും സൗജന്യമായി നല്‍കുന്ന വീല്‍ ചെയറുകള്‍ പരസഹായമില്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ഉദ്ഘാടന വേളയില്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത ചൂണ്ടിക്കാട്ടി. ബീച്ചിലെ നിശ്ചിത ഭാഗങ്ങളിലേ ഇവ ഉപയോഗിക്കാനാവൂ. തുടക്കത്തില്‍ ഇവയുടെ പ്രവര്‍ത്തനം ഉപയോക്താക്കള്‍ക്ക് വിശദമാക്കാനും സഹായങ്ങള്‍ നല്‍കാനും ലൈഫ് ഗാര്‍ഡുകള്‍ അടങ്ങിയ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
9,000 ദിര്‍ഹം വീതം മുതല്‍മുടക്കില്‍ ഫ്രാന്‍സില്‍ നിന്നാണ് ഈ നീന്തും ചക്രകസേരകള്‍ ദുബായിലെത്തിച്ചത്.
https://www.facebook.com/Malayalivartha