റംസാന്‍ മാസപ്പിറവി ജൂണ്‍ 29-ന് , റംസാനില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിസമയത്തില്‍ മാറ്റം

റംസാന്‍ മാസപ്പിറവി ജൂണ്‍ 29-ന് ആയിരിക്കുമെന്ന് കുവൈത്ത് സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. എന്നാല്‍ റംസാന്‍ മാസപ്പിറവി സംബന്ധിച്ച് രാജ്യത്തെ ഗോള ശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണ്.
ഗോള ശാസ്ത്രപരമായി ജൂണ്‍ 28-ന് ശനിയാഴ്ച ആയിരിക്കും റംസാന്റെ തുടക്കമെന്ന് രാജ്യത്തെ പ്രമുഖ ഗോളശാസ്ത്ര നിരീക്ഷകന്‍ ഡോ. സാലെ അല്‍ ഉജൈരി അറിയിച്ചു. ഇക്കുറി മുപ്പത് റംസാന്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ജൂണ്‍ 27-ന് വെള്ളിയാഴ്ച രാവിലെ 11.08-ന് ചന്ദ്രോദയം ഉണ്ടാവുമെന്നും സൗദിയിലും വെള്ളിയാഴ്ച മാസപ്പിറവി കാണുമെന്നുമാണ് സാലെ ഉജൈരി പറയുന്നത്.
അതേസമയം റംസാനില്‍ കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കും. രാജ്യത്തെ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും അനുബന്ധ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തി സമയം ഇതായിരിക്കുമെന്ന് കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ ദിവാന്‍ അഫയേഴ്‌സ് ആന്‍ഡ് മാന്‍പവര്‍ അസി. അണ്ടര്‍ സെക്രട്ടറി താരിഖ് അല്‍-ഖാല്‍ദി വെളിപ്പെടുത്തി.
അതോടൊപ്പം കുവൈത്തിലെ സ്വകാര്യ മേഖലയിലും പ്രവര്‍ത്തി സമയത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രണ്ടുനേരം പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തി സമയം വെട്ടിച്ചുരുക്കി ഒരു നേരമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha