സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി സല്‍മാന്‍ രാജാവ്

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കി സല്‍മാന്‍ രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക്ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സൗദി ഉന്നതസഭയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജാവ് ആഭ്യന്തരമന്ത്രാലയത്തിന് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
വനിതകള്‍ക്ക് ഡ്രൈവിംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്ന ലോകത്തെ ഏക രാജ്യം സൗദിയാണ്. പുരുഷന്മാര്‍ക്ക് മാത്രമേ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചിരുന്നുള്ളൂ. സ്ത്രീകള്‍ വാഹനം ഓടിച്ചാല്‍ പിടികൂടുകയും പിഴ ഇടാക്കുകയും ചെയ്തിരുന്നു. ഇതുമൂലം പല കുടുംബങ്ങളും സ്ത്രീകളുടെ സഞ്ചാര ആവശ്യത്തിന് പുരുഷന്മാരെ െ്രെഡവര്‍മാരായി നിയോഗിച്ചിരുന്നു.
വാഹനം ഓടിക്കുന്നതിന് സ്ത്രീകള്‍ക്കുള്ള വിലക്കിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല. വാഹനം ഓടിച്ച് പ്രതിഷേധിച്ച പല സ്ത്രീകളും പിടിക്കപ്പെട്ടിരുന്നു. ഇതോടെ സ്ത്രീകളെ െ്രെഡവിംഗ് സീറ്റിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























