റംസാനില്‍ പിഴ ചുമത്തില്ലെന്ന വാര്‍ത്ത ദുബൈ പോലീസ് തളളി

റംസാനില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന റിപ്പോര്‍ട്ട് ദുബൈ പോലീസ് തളളി. ട്രാഫിക് വീഴ്ചകള്‍ക്ക് നിലവിലുളള പിഴ റംസാനിലും ഈടാക്കുമെന്ന് ദുബൈ പോലീസ് അറിയിച്ചു. മുന്‍ കാലങ്ങളില്‍ ഇത്തരം ഇളവുകള്‍ നല്‍കിയത് വാഹനമോടിക്കുന്നവരില്‍ നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന പ്രവണത സൃഷ്ടിച്ചതിനാലാണിതെന്നും ദുബൈ പോലീസ് വ്യക്തമാക്കി. നോമ്പുതുറ സമയത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നേരത്തേ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ വാഹനമോടിക്കുന്നവര്‍ ശ്രമിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha