റംസാന്‍ വിപണിയില്‍ പഴങ്ങളുടെ വൈവിധ്യം; മീന്‍ വരവ് കുറഞ്ഞു

റംസാന്‍ വിപണി കീഴടക്കി പഴങ്ങള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുളള പഴങ്ങളാണ് റംസാന്‍ പ്രമാണിച്ച് മാര്‍ക്കറ്റിലെത്തിയത്. ചൂടും നോമ്പുകാലവും പതിയെ പഴങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ മത്സ്യമാര്‍ക്കറ്റിലെ തിരക്ക് കുറഞ്ഞിരിക്കുകയാണ്. ചൂട് കൂടിയതിനാല്‍ മത്സ്യലഭ്യത കുറഞ്ഞതും ഒപ്പം നോമ്പുകാലം ആയതിനാല്‍ മത്സ്യബന്ധനത്തിനു പോകുന്ന ആളുകള്‍ ജോലിസമയം ക്രമീകരിച്ചതും മാര്‍ക്കറ്റില്‍ മത്സ്യം എത്തുന്നത് കുറയാനുളള കാരണമായി. പക്ഷേ വിലയില്‍ കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ പഴം, പച്ചക്കറിക്കടകളിലെല്ലാം നല്ല തിരക്കാണ്. പച്ചക്കറികളില്‍ സാലഡിനുളളവയും, ഇലക്കറികളായ ചീരയും പാലക്കുമെല്ലാം ആണ് ധാരാളമായി ചിലവാകുന്നത്. മലബാര്‍ നോമ്പുതുറയിലെ പ്രധാന വിഭവമായ പഴംപൊരി, പഴം നിറച്ചത് എന്നിവ ഉണ്ടാക്കാനായി ഇന്ത്യന്‍ നേന്ത്രപ്പഴം ചോദിച്ചെത്തുന്നവരും കൂടുതലായിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വലിയതോതിലൊന്നും വില കയറിയിട്ടില്ല.
https://www.facebook.com/Malayalivartha