സ്വര്‍ണ എസ്‌കലേറ്റര്‍ പണിമുടക്കി; വിമാനത്തിൽ നിന്ന് രാജാവിന്റെ നടത്തം; പണികിട്ടിയത് സാക്ഷാല്‍ സൗദി രാജാവിന്

സ്വര്‍ണം കൊണ്ടുണ്ടാക്കിയാതാണെന്ന് പറഞ്ഞിട്ടെന്താ എസ്‌കലേറ്റര്‍ പണിമുടക്കിയതുകൊണ്ട് വഴി മുടങ്ങിയത് നിസാരക്കാരനല്ല സാക്ഷാല്‍ സൗദി രാജാവിനാണ്. മോസ്‌കോയിൽ സൽമാൻ രാജാവ് വിമാനമിറങ്ങിയതു മുതൽ അൽഭുത കാഴ്ചകളാണ്. വിമാനത്തിൽ നിന്ന് രാജാവ് ഇറങ്ങിയത് സ്വർണ്ണത്തിൽ തീർത്ത എ്‌സ്‌കലേറ്റളിലാണ്. ഒപ്പം പ്രത്യേക കാർപ്പറ്റും കൊണ്ടു വന്നു. ഇതിലൂടെയാണ് രാജാവിന്റെ നടത്തം. ആദ്യമായാണ് റഷ്യൻ സന്ദർശനത്തിന് സൗദി രാജാവെത്തുന്നത്.
രണ്ട് സെവൻ സ്റ്റാർ ഹോട്ടലിന് വേണ്ടതെല്ലാം രാജാവിനൊപ്പം റഷ്യയിലെത്തി. പ്രത്യേക ഭക്ഷണ വിഭാഗവും ഉണ്ട്. 1500 ജീവനക്കാരാണ് രാജാവിനൊപ്പമുള്ളത്. ഇങ്ങനെ ആഡംബരത്തിന്റെ പുതിയ തലമാണ് സൗദി രാജാവിന്റെ റഷ്യൻ സന്ദർശനം. ഫർണ്ണിച്ചറുകൾ പോലും കൊണ്ടു വന്നു. ഒപ്പം വന്നവർക്ക് താമസിക്കാൻ രണ്ട് ആഡംബര ഹോട്ടലും ബുക്ക് ചെയ്തു.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ക്രംലിൻ കൊട്ടാരത്തിൽ വ്യാഴാഴ്ച സൽമാൻ രാജാവ് നടത്തിയ കൂടിക്കാഴ്ചയോടനുബന്ധിച്ചാണ് ധാരണപത്രങ്ങൾ ഒപ്പുവെച്ചത്. സാമ്പത്തിക സഹകരണത്തിന് പുറമെ, വിവര സാങ്കേതിക മേഖല, സാമാധാന ആവശ്യത്തിനുള്ള ആണവ പദ്ധതി, പെട്രോൾ, പെട്രോകെമിക്കൽ മേഖലയിലെ സഹകരണം എന്നിവക്കുള്ള ധാരണപത്രങ്ങളാണ് മുഖ്യമായും ഇരു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചത്.
സൗദി അരാംകോയും റഷ്യയിലെ ഭീമൻ എണ്ണക്കമ്പനികളും തമ്മിലുള്ള സഹകരണത്തിൽ ഏതാനും റിഫൈനറികൾ സ്ഥാപിക്കാനും ആണവകരാറിന്റെ ഭാഗമായി രണ്ട് ആണവ നിലയങ്ങൾ സ്ഥാപിക്കാനും ഇരു രാജ്യങ്ങൾക്കും പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha


























