സൗദി അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവയ്പ്പ്

സൗദിയിലെ ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്നു ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച തോക്കുധാരി നടത്തിയ വെടിവയ്പ്പിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുവച്ചു തന്നെ അക്രമിയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു.
കൊട്ടരത്തിന്റെ പടിഞ്ഞാറന്‍ ചെക്ക് പോസ്റ്റിലെത്തിയ ഇയാള്‍ കലാഷ്‌നിക്കോവ് തോക്ക് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞു. സൗദി സ്വദേശിയായ മന്‍സൂര്‍ അല്‍ അംരി (28) ആണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മര്‍സൂറിന്റെ കാറില്‍നിന്നു തോക്കുകളും ബോംബുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. വേനല്‍ക്കാലത്ത് രാജകുടുംബം ഔദ്യോഗിക ബിസിനസുകള്‍ നടത്തുന്നത് അല്‍ സലാം കൊട്ടാരത്തിലാണ്.

റഷ്യന്‍ സന്ദര്‍ശനത്തിലായതിനാല്‍ സൗദി രാജാവ് സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് സൗദിയിലെ അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. സൗദിയിലേയ്ക്കു യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha


























