ജമൈക്കക്കെതിരെ സൗദിയുടെ വിജയം പുതിയ പരിശീലന മികവോ

ജമൈക്കക്ക് എതിരായ സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകൾ നേടി സൗദിയുടെ തകർപ്പൻ ജയം. ലോകകപ്പിൽ മാറ്റുരക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ സൗഹൃദ മത്സരം അരങ്ങേറിയത്. ജിദ്ദ കിംങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ പുതിയ കോച്ചിന് കീഴില്‍ അഭ്യസിച്ചിറങ്ങിയ സൗദി ടീം തുടക്കം മുതല്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് എന്നതും പ്രാധാന്യമേറിയതാണ്. കളി തുടങ്ങി 23ാം മിനുട്ടില്‍ സാലിം അല്‍ ദോസറിയാണ് സൗദിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.
35ാം മിനുട്ടില്‍ ഹാര്‍ഡ്വാര്‍ ജമൈക്കക്ക് സമനില ഗോള്‍ നേടികൊടുത്തു. 68ാം മിനുട്ടില്‍ മോര്‍ഗാന്‍ ജൂനിയല്‍ ജമൈക്കയുടെ രണ്ടാം ഗോള്‍ നേടി കളിയുടെ അധിക സമയത്ത് 93ാം മിനുട്ടില്‍ അബ്ദുല്ല അല്‍ ജൗഗി സൗദിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha


























