ദുബൈയില്‍ മാള്‍ ഓഫ് ദി വേള്‍ഡ് വരുന്നു

പരമ്പരാഗത ഷോപ്പിങ് മാള്‍ സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതുന്ന ‘മാള്‍ ഓഫ് ദി വേള്‍ഡ്’ പദ്ധതിക്ക് ദുബൈയില്‍ തുടക്കമായി. ദുബൈ ശൈഖ് സായിദ് റോഡരികില്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ താപനില നിയന്ത്രിത നഗരം പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടക്കം കുറിച്ചു. 48 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പദ്ധതിയില്‍ ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍, ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്ക് എന്നിവയും ഉള്‍പ്പെടും. ആരോഗ്യ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ആശുപത്രികളടങ്ങുന്ന വെല്‍നസ് ഡിസ്ട്രിക്റ്റ്, കലാ- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രങ്ങളടങ്ങുന്ന കള്‍ചറല്‍ ഡിസ്ട്രിക്റ്റ് എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും. ദുബൈ ഹോള്‍ഡിങിനാണ് പദ്ധതി നടത്തിപ്പിന്‍െറ ചുമതല.
80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പിങ് മാളാണ് പദ്ധതിയുടെ പ്രത്യേകത. നീളമേറിയ തെരുവിന്‍െറ മാതൃകയിലായിരിക്കും ഇത് നിര്‍മിക്കുക. ഏഴ് കിലോമീറ്റര്‍ നീളമുള്ള തെരുവിന്‍െറ ഇരുവശവും റീട്ടെയില്‍ ഒൗട്ലറ്റുകളുണ്ടാകും. താപനില നിയന്ത്രിക്കാന്‍ വേനല്‍ക്കാലത്ത് തെരുവ് ചില്ല് കൂട് കൊണ്ട് മൂടും. തണുപ്പുകാലത്ത് തുറന്നിടും. ഫലത്തില്‍ വര്‍ഷം മുഴുവനും സുഖകരമായ അന്തരീക്ഷത്തില്‍ ഷോപ്പിങ് അനുഭവം ലഭ്യമാകും.
100 ഹോട്ടലുകള്‍ പുതുതായി നിര്‍മിക്കുന്നതിലൂടെ 20,000 മുറികളുടെ വര്‍ധനയുണ്ടാകും. ഷോപ്പിങ് മാളിന് സമീപം തന്നെ ടൂറിസ്റ്റുകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനാല്‍ കാറോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കാതെ ഷോപ്പിങിനിറങ്ങാന്‍ സാധിക്കും. മാളില്‍ 50,000 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ടാകും. വര്‍ഷം മുഴുവനും വിനോദസഞ്ചാരികളെ ദുബൈയിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 180 ദശലക്ഷം വിനോദസഞ്ചാരികള്‍ ‘മാള്‍ ഓഫ് ദി വേള്‍ഡി’ലത്തെുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
ദുബൈയെ മേഖലയിലെ പ്രമുഖ ടൂറിസം, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കുന്നതിന്‍െറ ഭാഗമായാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു. യു.എ.ഇ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസമാണ്.
ദുബൈ കള്‍ചറല്‍ ഡിസ്ട്രിക്റ്റ് സാംസ്കാരിക പരിപാടികളുടെ കേന്ദ്രമാകും. ലോകോത്തര കലാകാരന്മാര്‍ ഇവിടെ പരിപാടി അവതരിപ്പിക്കാനത്തെും. ലണ്ടനിലെ വെസ്റ്റ് എന്‍ഡ്, ന്യൂയോര്‍ക്കിലെ ബ്രോഡ്വേ എന്നിവയുടെ മാതൃകയില്‍ നിര്‍മിക്കുന്ന തിയറ്റര്‍ ഡിസ്ട്രിക്റ്റ് വ്യത്യസ്തമായ കലാപരിപാടികള്‍ക്ക് വേദിയാകും. ബാഴ്സലോണയിലെ റാംബ്ളാസ് തെരുവിന്‍െറ മാതൃകയില്‍ നിര്‍മിക്കുന്ന സെലിബ്രേഷന്‍ വോക്ക് കള്‍ചറല്‍ ഡിസ്ട്രിക്റ്റിനെ മാളുമായി ബന്ധിപ്പിക്കും. ആയിരങ്ങളെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് ഹാള്‍, വിവാഹ ഹാള്‍ തുടങ്ങിയവയും കള്‍ചറല്‍ ഡിസ്ട്രിക്റ്റില്‍ വിഭാവനം ചെയ്യുന്നു. മൂന്ന് ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വെല്‍നസ് ഡിസ്ട്രിക്റ്റില്‍ ആധുനിക വൈദ്യ ചികിത്സ ലഭ്യമാകും. നൂതന ശസ്ത്രക്രിയകള്‍, സൗന്ദര്യ വര്‍ധക ചികിത്സ തുടങ്ങിയവക്കുള്ള സംവിധാനങ്ങള്‍
https://www.facebook.com/Malayalivartha