അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് തുടക്കം; ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി റാശിദ് മുഹമ്മദ്

റമദാന്‍ ദിനരാത്രങ്ങളെ ഭക്തിസാന്ദ്രമാക്കുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങള്‍ക്ക് ശനിയാഴ്ച രാത്രി തുടക്കമായി.
ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് 87 പേരാണ് ദുബൈയിലത്തെിയിരിക്കുന്നത്.
ഖുര്‍ആന്‍ മന:പാഠം, പാരായണം, ഉച്ചാരണ ശുദ്ധി, മികച്ച ശബ്ദം എന്നീ വിഭാങ്ങളിലാണ് മത്സരം നടക്കുക.
പ്രാഥമിക ഘട്ട മത്സരത്തിലൂടെയാണ് ഫൈനലിന് യോഗ്യത നേടാനാവുക. ഓരോ ദിവസവും 28 പേരുടെ പ്രാഥമിക ഘട്ട മത്സരം നടക്കും. മൂന്ന് വിധികര്‍ത്താക്കളാണുള്ളത്. രാത്രി 10.30 മുതല്‍ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സിലാണ് മത്സരങ്ങള്‍. കാഴ്ചശക്തിയില്ലാത്ത മൂന്ന് മത്സരാര്‍ഥികള്‍ ഇത്തവണയുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി സെര്‍ബിയയില്‍ നിന്നാണ്. ഒമ്പതുവയസ്സുകാരന്‍. മത്സരത്തിന്‍െറ തത്സമയ സംപ്രേഷണം വിവിധ അറബിക് ചാനലുകളില്‍ ലഭ്യമാണ്. ഫേസ്ബുക്, യൂട്യൂബ് എന്നിവയില്‍ DIHQAuae എന്ന പേജില്‍ മത്സരത്തിന്‍െറ വിശദാംശങ്ങള്‍ ലഭിക്കും.
ഒന്നാംസ്ഥാനക്കാരന് രണ്ടര ലക്ഷം യു.എ.ഇ ദിര്‍ഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് രണ്ട്, ഒന്നര ലക്ഷം വീതം ലഭിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 30,000 ദിര്‍ഹം വീതവും. പരിപാടിയുടെ ഭാഗമായി ഇസ്ലാമിക വിഷയങ്ങളില്‍ പണ്ഡിതരുടെ പ്രഭാഷണവും നടക്കുന്നുണ്ട്.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണ പങ്കെടുക്കുന്നത് മലപ്പുറം മറ്റത്തൂര്‍ സ്വദേശിയും കോഴിക്കോട് ഇടിയങ്ങര അല്‍ മര്‍കസുല്‍ ഫാറൂഖിലെ ആറാംവര്‍ഷ വിദ്യാര്‍ഥിയുമായ റാശിദ് മുഹമ്മദ് മഠത്തില്‍. അല്‍ഐനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് മഠത്തിലിന്‍െറ മകനാണ് റാശിദ്. 13 വയസ്സില്‍ ഏഴുമാസം കൊണ്ട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ റാശിദ് കഴിഞ്ഞവര്‍ഷം മക്കയില്‍ നടന്ന ലോക ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അഞ്ചാംസ്ഥാനത്തത്തെിയിരുന്നു. ദുബൈയിലെ മത്സരത്തില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. ബുധനാഴ്ച രാത്രി പത്തരക്കാണ് റാശിദിന്‍െറ മത്സരം. മാതാവ്: പരേതയായ ആയിശാബി. സഹോദരങ്ങള്‍: ശിഹാബുദ്ദീന്‍, ആസിയ, നൂറുദ്ദീന്‍, സഈദ്, മുഹമ്മദ് മുസ്തഫ, മുര്‍ശിദ.
https://www.facebook.com/Malayalivartha